Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാങ്കുകളെ ലക്ഷ്യമിട്ട് എഐ അധിഷ്ഠിത സൈബർ ആക്രമണം; മുന്നറിയിപ്പുമായി സെർട്ട്-ഇൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് എഐ അധിഷ്ഠിത സൈബർ ആക്രമണങ്ങൾ ശക്തമാകുന്നതായി മുന്നറിയിപ്പ്. ‘ക്രാഫ്റ്റി ഫാൽക്കൺ’ (Crafty Falcon) എന്നറിയപ്പെടുന്ന സൈബർ ആക്രമണ ശൃംഖല അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പണം തട്ടുന്നതായി ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകി.

ബാങ്കുകൾക്ക് പുറമേ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFC), ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, പേയ്‌മെന്റ് അഗ്രിഗേറ്ററുകൾ, ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ എന്നിവയും ആക്രമണകാരികളുടെ ലക്ഷ്യമാണ്.

എഐ അധിഷ്ഠിത സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങളുടെ പേയ്‌മെന്റ് എപിഐകളിലെ സുരക്ഷാ പഴുതുകൾ കണ്ടെത്തുകയാണ് ഹാക്കർമാരുടെ രീതി. തുടർന്ന് എഐ ഉപയോഗിച്ച് സ്വയം രൂപപ്പെടുത്തുന്ന സ്ക്രിപ്റ്റുകൾ വഴി പണം തട്ടുന്നതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

സുരക്ഷാ നിരീക്ഷണം താരതമ്യേന കുറവുള്ള വാരാന്ത്യങ്ങളും അവധി ദിവസങ്ങളുമാണ് ആക്രമണത്തിനായി സംഘം പ്രധാനമായും തിരഞ്ഞെടുക്കുന്നത്. നേരത്തെ സൈബർ ആക്രമണത്തിന് ഇരയാകുകയും തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്ത സ്ഥാപനങ്ങളെപ്പോലും വീണ്ടും ലക്ഷ്യമിടുന്നതായി സെർട്ട്-ഇന്നിന് കീഴിലുള്ള ‘സി.എസ്.ഐ.ആർ.ടി-ഫിൻ’ കണ്ടെത്തിയിട്ടുണ്ട്.

ഭീഷണി സജീവമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ ധനകാര്യ സ്ഥാപനങ്ങളും 24 മണിക്കൂറും സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്ന് സെർട്ട്-ഇൻ നിർദേശിച്ചു. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ആവശ്യത്തിന് ജീവനക്കാരെ നിരീക്ഷണത്തിനായി നിയോഗിക്കണം. പേയ്‌മെന്റ് സംവിധാനങ്ങളിലെ സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിനും സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തുന്നതിനും അടിയന്തര മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

രാജ്യത്തെ ഡിജിറ്റൽ ധനകാര്യ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജാഗ്രത വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix