Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മയിൽപ്പീലി എന്ന പദത്തോടാണോ ഹറാം’; പരീക്ഷാ വിവാദത്തിൽ സർക്കാരിനെതിരെ പി.കെ. കൃഷ്ണദാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: മയിൽപ്പീലി യങ് സ്കോളർ പരീക്ഷാ വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനാണ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ‘മയിൽപ്പീലി’ എന്ന പദത്തോടാണോ ഇവർക്ക് ഹറാമെന്നും കൃഷ്ണദാസ് ചോദിച്ചു. ജനങ്ങളിൽ വിഭജനവും വിഭാഗീയതയും സൃഷ്ടിക്കാനുള്ള നീക്കമാണിത്. ഇതിന് കോൺഗ്രസ് വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദേശവിരുദ്ധ സംഘടനകൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വി.ഡി. സർക്കാർ നടപ്പാക്കുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലെന്നും മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും അദ്ദേഹം പരിഹസിച്ചു. അവിശ്വാസത്തിൽ പിറന്നുവീണ സർക്കാരാണിതെന്നും കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും കൃഷ്ണദാസ് ആരോപിച്ചു.

പാണക്കാട് തങ്ങളുമായും ജമാഅത്തെ ഇസ്‌ലാമി അമീറുമായും മാത്രമാണ് മുഖ്യമന്ത്രി ചർച്ച നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. അവരോടു മാത്രമാണ് മുഖ്യമന്ത്രിക്ക് വിധേയത്വം. അവരാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും കൃഷ്ണദാസ് ആരോപിച്ചു.

പിണറായി സർക്കാരിന്റെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും അധികാര കൈമാറ്റമല്ല, പദവികളുടെ കൈമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മീശയില്ലാത്ത മുഖ്യമന്ത്രി മാറി മീശയുള്ള മുഖ്യമന്ത്രി വന്നുവെന്ന വ്യത്യാസം മാത്രമാണുള്ളത്. കണ്ണൂർ സ്റ്റാലിനിൽനിന്ന് പറവൂർ സ്റ്റാലിനിലേക്ക് മാറിയെന്നും പി.കെ. കൃഷ്ണദാസ് വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix