കൊച്ചി: സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച നടി പാർവതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മേനോൻ. സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണിയാണ് പാർവതിയെന്ന് മായ പറഞ്ഞു. പാർവതിയുടെ അഭിപ്രായത്തിന് താൻ പുല്ലുവില പോലും നൽകുന്നില്ലെന്നും മായ മേനോൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
‘‘അതിന് ആര് പറഞ്ഞു, അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..? അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം..കാരണം,അവർക്ക് അച്ഛൻ,അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, എടിഎം കാർഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്…ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ. പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും,ബോധവുമുള്ളവർക്ക് പ്രശ്നം. നിങ്ങൾക്ക്, വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക്, അത് പ്രശ്നം കാണില്ലായിരിക്കും- മായ കുറിച്ചു.


