Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുപിയിൽ ബിജെപി ബൂത്ത് ഏജന്റുമാർക്ക് ഫോം-7 നൽകില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉത്തർപ്രദേശിൽ ബിജെപി പുതിയ തീരുമാനവുമായി രംഗത്ത്. പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ഇനി ഫോം-7 നൽകേണ്ടതില്ലെന്നാണ് നേതൃത്വം നിർദേശിച്ചിരിക്കുന്നത്.

വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ വ്യാപകമായി ഫോം-7 നൽകിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. അർഹതയുണ്ടായിട്ടും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ കണ്ടെത്തി വീണ്ടും ഉൾപ്പെടുത്തുന്നതിനാണ് ഇനി ബിജെപി പ്രവർത്തകർ ശ്രദ്ധ നൽകുക.

വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടുകൾ ഒഴിവാക്കിയെന്നും മുസ്ലിം വോട്ടുകൾ 1.65 ശതമാനം വർധിച്ചെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിന് പിന്നാലെ ഫോം-6, ഫോം-8 എന്നിവ മാത്രം ബൂത്ത് ലെവൽ ഏജന്റുമാർക്ക് നൽകിയാൽ മതിയെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചു. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നവംബർ 17ലെ കണക്കനുസരിച്ച് 13.58 കോടി വോട്ടർമാരാണുള്ളത്. ഡിസംബർ 16 വരെ പുതിയ പേരുകൾ ചേർക്കാൻ അവസരമുണ്ട്.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ കണ്ടെത്താൻ ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ബൂത്ത് തലത്തിൽ കൈമാറി. പാർട്ടി പ്രവർത്തകരും ബിഎൽഎമാരും മന്ത്രിമാരും എംഎൽഎമാരും വീടുകൾ സന്ദർശിച്ച് പട്ടിക പരിശോധിക്കും.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസും ആരോപിച്ചു. അടുത്ത വർഷം ജനുവരി നാലിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix