Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectionCommissionOfIndia

യുപിയിൽ ബിജെപി ബൂത്ത് ഏജന്റുമാർക്ക് ഫോം-7 നൽകില്ല

ലഖ്നൗ: പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉത്തർപ്രദേശിൽ ബിജെപി പുതിയ തീരുമാനവുമായി രംഗത്ത്. പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ഇനി ഫോം-7 നൽകേണ്ടതില്ലെന്നാണ് നേതൃത്വം നിർദേശിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ വ്യാപകമായി ഫോം-7 നൽകിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. അർഹതയുണ്ടായിട്ടും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ കണ്ടെത്തി വീണ്ടും ഉൾപ്പെടുത്തുന്നതിനാണ് ഇനി ബിജെപി പ്രവർത്തകർ ശ്രദ്ധ നൽകുക. വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; പ്രതിരോധം തീര്‍ക്കാന്‍ BJP

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെ, കേരളത്തിൽ പ്രതിരോധ പ്രതിഷേധവുമായി ബിജെപി. സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. ‘ഇല്ലീഗൽ മുഖ്യമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തിയാകും ബിജെപിയുടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. രാഹുൽ ഗാന്ധി ‘ഇല്ലീഗൽ പ്രധാനമന്ത്രി’ എന്ന പ്രചാരണം നടത്തിയെന്ന ബിജെപി ആരോപണത്തിന് മറുപടിയായാണ് പുതിയ ക്യാമ്പയിൻ. എൻഡിഎ ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം ശക്തമായി ഉയർത്തിക്കാട്ടണമെന്നും കേന്ദ്ര സഹമന്ത്രി രാജീവ് […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഇന്ന് രാജ്ഘട്ടിലേക്ക് മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാരുടെ നീക്കം. ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഇന്ന് രാജ്ഘട്ടിലേക്ക് മാർച്ച് നടത്താനാണ് ആലോചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണത്തിന് ക്ഷണം നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം എംപിമാർ പ്രതിഷേധവുമായി രാജ്ഘട്ടിലേക്ക് നീങ്ങാനാണ് തീരുമാനം. കൂടുതൽ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇൻഡ്യ സഖ്യ എംപിമാരുടെ പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാർജുന്‍ ഖർഗെ തുടങ്ങിയ നേതാക്കൾ മാർച്ചിന്റെ മുൻനിരയിൽ അണിനിരന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, ഇടതുപക്ഷ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. തമിഴ്നാട്ടിലെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഡിഎംകെയും പ്രതിഷേധത്തിന്റെ […]
Read more

‘ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ’; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ മോദി സർക്കാരിന്റെ ‘കളിപ്പാവയായി’ മാറിയെന്നാണ് ഖർഗെ ആരോപിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ടെന്ന് ഖർഗെ പറഞ്ഞു. വോട്ടർ പട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളും അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ (SIR) നടപടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത; 10 മാസത്തിനിടെ 14 വിയോജനക്കുറിപ്പുകൾ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. എസ്‌ഐആർ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 മാസത്തിനിടെ ഇരുവരും ചേർന്ന് 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് കമ്മീഷന്റെ ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും, തങ്ങൾ നൽകിയ നിർദേശങ്ങൾ പലതും പരിഗണിക്കപ്പെടുന്നില്ലെന്നും ഇരുവരും രേഖാമൂലം വ്യക്തമാക്കിയതായാണ് വിവരം. നിർദേശങ്ങൾ അവഗണിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix