Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഇന്ന് രാജ്ഘട്ടിലേക്ക് മാർച്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാരുടെ നീക്കം. ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഇന്ന് രാജ്ഘട്ടിലേക്ക് മാർച്ച് നടത്താനാണ് ആലോചന.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണത്തിന് ക്ഷണം നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം എംപിമാർ പ്രതിഷേധവുമായി രാജ്ഘട്ടിലേക്ക് നീങ്ങാനാണ് തീരുമാനം. കൂടുതൽ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് വിന്യാസവും വർധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് തടയുകയും നിരവധി പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയായ എസ്‌ഐആറുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധത്തിനിടെ പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഇരുവർക്കുമെതിരെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി പ്രതിഷേധത്തിനിടെ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് റോഡിൽ ഇരുന്ന് പ്രതിഷേധിച്ചതും ശ്രദ്ധേയമായി. പിന്നീട് പൊലീസ് അവരെ മാറ്റുകയായിരുന്നു.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും ഡൽഹിയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് എംപിമാരോട് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എഐസിസി നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix