Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിർമാണം പൂർത്തിയാകാത്ത റോഡിൽ ടോൾ; പ്രതിഷേധത്തിന് പിന്നാലെ നാട്ടികയിൽ പിരിവ് നിർത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: പ്രതിഷേധം ശക്തമായതോടെ നാട്ടികയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ–കപ്രിക്കാട് സ്ട്രെച്ചിൽ സർവീസ് റോഡിന്റെയും പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയായിട്ടില്ല. നിലവിൽ ടോൾ പിരിവ് ആരംഭിച്ചാൽ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കലക്ടറുടെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രി നിർദേശം നൽകിയത്.

നിർമാണം പൂർത്തിയാകാത്ത റോഡിൽ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സമരം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

തുടർന്ന് ടോൾ പിരിവ് ആരംഭിച്ചിരുന്നു. ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി വാഹനങ്ങൾ സ്കാൻ ചെയ്താണ് ടോൾ ഈടാക്കിയിരുന്നത്.

കോൺഗ്രസ് നേതാക്കളായ ജോസ് വള്ളൂർ, ശോഭ സുബിൻ, ജനപ്രതിനിധികളായ സി.എം. നൗഷാദ്, പി. വിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് മാറ്റി. സംഭവമറിഞ്ഞ് കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

ഇതിനിടെയാണ് മന്ത്രി പി.കെ. ബഷീർ ഇടപെട്ട് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix