Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെഎഎസ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ; കരട് വിജ്ഞാപനം പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ചട്ടഭേദഗതിക്കുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. 29 വകുപ്പുകളിലെ ഒഴിവുകൾ കെഎഎസിനായി മാറ്റിവെക്കണമെന്ന നിലവിലെ വ്യവസ്ഥയാണ് പ്രധാനമായും ഒഴിവാക്കുന്നത്. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിൽ 10 ശതമാനം കെഎഎസിനായി മാറ്റിവെക്കണമെന്നായിരുന്നു നിലവിലെ ചട്ടം. ഭേദഗതി നടപ്പായാൽ ഇനി ഏത് തസ്തികകളിൽ നിയമനം നൽകണമെന്ന് സർക്കാരിന് തീരുമാനിക്കാം.

എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. ചട്ടഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാനാണ് തീരുമാനം. ഇതോടെ കെഎഎസിലെ ആദ്യ ബാച്ചിലുള്ളവർക്കും പുതിയ ഭേദഗതി ബാധകമാകും.

പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകുന്നതിനാണ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, ഈ തീരുമാനം കെഎഎസിന്റെ പ്രാധാന്യം കുറയ്ക്കുമെന്ന് ഉദ്യോഗാർഥികൾ ആശങ്ക പ്രകടിപ്പിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix