കെഎഎസ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ; കരട് വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ചട്ടങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ചട്ടഭേദഗതിക്കുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. 29 വകുപ്പുകളിലെ ഒഴിവുകൾ കെഎഎസിനായി മാറ്റിവെക്കണമെന്ന നിലവിലെ വ്യവസ്ഥയാണ് പ്രധാനമായും ഒഴിവാക്കുന്നത്. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിൽ 10 ശതമാനം കെഎഎസിനായി മാറ്റിവെക്കണമെന്നായിരുന്നു നിലവിലെ ചട്ടം. ഭേദഗതി നടപ്പായാൽ ഇനി ഏത് തസ്തികകളിൽ നിയമനം നൽകണമെന്ന് സർക്കാരിന് തീരുമാനിക്കാം. എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. […]
Read more