Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പണയസ്വർണം കാണാതായ കേസ്; സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പണയമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി എസ്. രാധശ്രീ (38) ആണ് അറസ്റ്റിലായത്. കീഴ്‌വായ്പൂര് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ബാങ്കിലെ പ്യൂൺ വിജേഷ് ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിക്കാത്തതും ബാങ്കിലെ കണക്കുകൾ കൃത്യസമയത്ത് പരിശോധിക്കാത്തതുമാണ് രാധശ്രീക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ബാങ്കിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 1.35 കോടി രൂപ വിലമതിക്കുന്ന പണയസ്വർണം കാണാതായതായി കണ്ടെത്തിയത്. 1200 ഗ്രാമിലധികം സ്വർണമാണ് നഷ്ടപ്പെട്ടത്. റീജനൽ മാനേജർ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്.

അറസ്റ്റിലായ പ്യൂൺ വിജേഷ് ജയകുമാറിൽ നിന്ന് രാധശ്രീ ഏകദേശം 15 ലക്ഷം രൂപ വാങ്ങിയതായും അന്വേഷണത്തിൽ വിവരമുണ്ട്. കൂടുതൽ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. പണയസ്വർണത്തിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റ് ജി. സതീഷ് ബാബു കീഴ്‌വായ്പൂര് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix