Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Parvathy Thiruvoth

പ്രശ്നങ്ങൾ തുറന്ന് പറഞ്ഞപ്പോൾ വില്ലനാക്കാൻ ശ്രമിച്ചു; പാർവതി തിരുവോത്ത്

സിനിമാ മേഖലയിലെ തന്റെ 20 വർഷത്തെ യാത്രയെക്കുറിച്ചും നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്ന് നടി പാർവതി തിരുവോത്ത്. സിനിമാ മേഖയിലുള്ള പല പ്രശ്നങ്ങളും തുറന്നു പറഞ്ഞപ്പോൾ തന്നെ വില്ലനാക്കാൻ പലരും ശ്രമിച്ചെന്നും താരം പറയുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതുവരെ എടുത്ത നിലപാടുകളിൽ യാതൊരുവിധ നിരാശയും തനിക്ക് തോന്നിയില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ലെന്നും താരം പറയുന്നു. സിനിമയിൽ കരിയർ ആരംഭിച്ച […]
Read more

പാർവതി തിരുവോത്ത് ചിത്രം “പ്രഥമ ദൃഷ്ട്യാ” കുറ്റക്കാർ ചിത്രീകരണം പൂർത്തിയായി

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം, ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഷഹാദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് ഒരുക്കുന്ന സിനിമയാണിത്. പൂർണമായും അന്വേഷണ പശ്ചാത്തലത്തിലുള്ള പോലീസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭർത്താവിന്റെ മരണത്തിന് ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു […]
Read more

‘ഇതെന്നെക്കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല’; സുനിതയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് പാർവതി തിരുവോത്ത്

ബെംഗളൂരു: ബെംഗളൂരുയിൽ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സുനിത കൊല്ലപ്പെട്ട സംഭവത്തിൽ വികാരാധീനയായി പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് പാർവതി സംഭവത്തെക്കുറിച്ച് സംസാരിച്ചത്. സുനിതയെ ഉപദ്രവിക്കാൻ കഴിയാത്തതിന്റെ പ്രകോപനത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് താരം ആരോപിച്ചു. ഇത് ആദ്യമായല്ല ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നതെന്നും അവസാനത്തേതായിരിക്കില്ലെന്നും പാർവതി പറഞ്ഞു. സുനിതയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും അവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്നും പാർവതി പറഞ്ഞു. […]
Read more

പൃഥ്വിരാജ് സിതാറാം “ഐ നോബഡി” യുടെ ടീസർ പുറത്ത്

പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ,മധുപാൽ, വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന […]
Read more

ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്; നായികയായി പാര്‍വതി തിരുവോത്ത്

ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ഒരു സംഘത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. അജിത്പാല്‍ സിങ് ആണ് സീരീസിന്റെ ക്രിയേറ്ററും സംവിധായകനും. ഫ്രാങ്കോയ്‌സ് ലുണേലും സ്വാതി ദാസും അജിത്പാല്‍ സിങും ചേര്‍ന്നാണ് സീരീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix