Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാർവതി തിരുവോത്ത് ചിത്രം “പ്രഥമ ദൃഷ്ട്യാ” കുറ്റക്കാർ ചിത്രീകരണം പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം, ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

ഷഹാദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് ഒരുക്കുന്ന സിനിമയാണിത്. പൂർണമായും അന്വേഷണ പശ്ചാത്തലത്തിലുള്ള പോലീസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഭർത്താവിന്റെ മരണത്തിന് ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ആ കഥാപാത്രത്തെയാണ് പാർവതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ദിഖ് ഭരതൻ, പാർത്ഥിബൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പി.എസ്. സുബ്രഹമണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം റോബി രാജ്, എഡിറ്റിങ് ചമൻ ചാക്കോ എന്നിവരാണ് നിർവഹിക്കുന്നത്

Recent News

Advertisement
WhiteswanTV Footer