Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘പ്രായവ്യത്യാസമുണ്ട്, എങ്കിലും മോഹൻലാലിനോട് ക്രഷ്’; മനസ് തുറന്ന് അനുപമ പരമേശ്വരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നുപറച്ചിൽ. മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് വളർന്നതെന്നും അമ്മയും സഹോദരനുമാണ് താൻ കണ്ടതില്‍ ഏറ്റവും വലിയ മോഹൻലാൽ ഫാൻസെന്നും അനുപമ പറഞ്ഞു. പ്രായവ്യത്യാസം ഏറെയുണ്ടങ്കിലും ക്രഷ് തോന്നിയിട്ടുള്ള സെലിബ്രിറ്റി മോഹൻലാൽ ആണെന്നും അനുപമ പറഞ്ഞു.

ലാല്‍സാറിന്റെ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ? അമ്മയാണ് എന്റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ആരാധകൻ. പിന്നെ എന്റെ അനിയൻ, എന്നെക്കാൾ ലാലേട്ടനോട് ക്രഷ് അവനാണ് എന്ന് എനിക്ക് തോന്നും. അവൻ ഇൻസ്റ്റഗ്രാമിൽ ലാലേട്ടനെക്കുറിച്ചുള്ള റീൽസുമാത്രമാണ് എനിക്ക് അയക്കാറുള്ളത്. അല്ലാതെ എന്റെ വിശേഷങ്ങൾ അവൻ ചോദിക്കാറേ ഇല്ല. ചേച്ചീ സുഖമാണോ എവിടെയാണ് ഒന്നും അവൻ ചോദിക്കാറില്ല.’, അനുപമ പറഞ്ഞു. സംഭവം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix