തിരുവനന്തപുരം: നാറ്റ്കോ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യ മന്ത്രിയെ കാണാന്‍ പലരും വരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പലരും എന്റെ ഓഫീസില്‍ വന്ന് സന്ദര്‍ശിക്കാറുണ്ട്. വാദിയും പ്രതിയും ഓഫീസില്‍ വന്ന് കാണും പലരും ഡോക്യുമെന്റുകള്‍ തരും, എന്നാല്‍ അത് പരിശോധിച്ച് ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ ആരോഗ്യ വകുപ്പ് തീരുമാനം എടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
താന്‍ ഒരു കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ടാസ്ക് ഫോഴ്സില്‍ കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്ന ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. താന്‍ മന്ത്രിയായിരുക്കുന്ന കാലത്തോളം ഒരു ഡേറ്റയും ചോരില്ലെന്നും കെ മുരളീധരന് പറഞ്ഞു. സിഎംആര്‍എല്‍-എക്സാലോജിക് കേസിലും കെ മുരളീധരന് പ്രതികരിച്ചു. കേസില്‍ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്.




