Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

15കാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും

എറണാകുളം: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി.യു. അനന്തു (30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. […]
Read more

അമ്മയുടെ വിയോഗമറിയാതെ ആശുപത്രിക്കിടക്കയിൽ രണ്ട് മക്കൾ; തിരൂരിൽ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: അമ്മയുടെ വേർപാടറിയാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ് രണ്ട് കുരുന്നുകൾ. തിരൂർ പൂക്കയിൽ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്ക് ജീവൻ നഷ്ടമായപ്പോൾ മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് മരിച്ചത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം. കൂട്ടായി–തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയിൽ റോഡിലായിരുന്നു […]
Read more

ധാരാവി പുനർവികസനത്തിന് തുടക്കം; മാടുംഗയിൽ 10,432 പുനരധിവാസ വീടുകൾ നിർമിക്കും

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിലെ നിവാസികൾക്കായി മുംബൈയിലെ മാടുംഗയിൽ 22 ഏക്കർ ഭൂമിയിൽ 10,432 പുനരധിവാസ വീടുകൾ നിർമിക്കുന്ന പദ്ധതിക്ക് അദാനി ഗ്രൂപ്പ് തുടക്കമിട്ടു. അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി തിങ്കളാഴ്ച പദ്ധതി പ്രദേശത്ത് ഭൂമിപൂജ നടത്തി. ധാരാവി പുനർവികസന പദ്ധതിക്കായി രൂപീകരിച്ച പ്രത്യേക സ്ഥാപനമായ അദാനി നവ്ഭാരത് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി പത്ത് കെട്ടിടങ്ങളിലായി 10,432 പുനരധിവാസ ഫ്ലാറ്റുകളും 1,379 വാണിജ്യ-വ്യവസായ യൂണിറ്റുകളുമാണ് നിർമിക്കുക. മഹാരാഷ്ട്ര […]
Read more

പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം

കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ട്രെയിൻ പാളം തെറ്റി അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 5.15ഓടെ ഷേർ ഷായിലാണ് അപകടമുണ്ടായത്. കറാച്ചിയിൽ നിന്ന് പേഷ്വാറിലേക്ക് പോവുകയായിരുന്ന റെഹ്മാൻ ബാബ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റിയതിനെ തുടർന്ന് പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ പതിവാകുന്നതിൽ റെയിൽവേ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആശങ്കയുണ്ടാക്കുന്നുണ്ട്. ആവശ്യമായ നിക്ഷേപം ലഭിക്കാത്തതിനാൽ റെയിൽവേ ട്രാക്കുകളുടെയും സിഗ്നലിങ് […]
Read more

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് റിഷഭ് പന്ത് പുറത്ത്

മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത്യ എയുടെ ആദ്യ രണ്ട് ചതുർദിന മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഒഴിവാക്കി. ഇറാനി കപ്പിനിടെ പരിക്കേറ്റ താരം നിലവിൽ ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പന്തിന്റെ ശാരീരികക്ഷമത പരിഗണിച്ചായിരിക്കും മൂന്നാം മത്സരത്തിൽ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബറിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. ഫിറ്റ്നസ് വിലയിരുത്തിയ ശേഷമാണ് ന്യൂസിലൻഡ് എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ പരിക്കിൽനിന്ന് താരം […]
Read more

SFI വിദ്യാർഥികളെ മർദിച്ചെന്ന പരാതി; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പാലക്കാട്: പാലക്കാട് എസ്എഫ്‌ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും ചിറ്റിലഞ്ചേരി സ്വദേശിയുമായ ഷഫാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് വിദ്യാർഥികളെ മർദിച്ചെന്നാണ് പരാതി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു പ്രതിഷേധം. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാൽ ബാരിക്കേഡുകൾ […]
Read more

ജയിലിൽ നിന്നിറങ്ങി ആഘോഷം; വീണ്ടും മദ്യപിച്ച് വാഹനമോടിച്ച് അപകടം, നിയമവിദ്യാർഥി അറസ്റ്റിൽ

ഭുവനേശ്വർ: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ നിയമവിദ്യാർഥി വീണ്ടും വാഹനാപകടക്കേസിൽ അറസ്റ്റിൽ. ഒഡിഷയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ സൗമ്യ രഞ്ജൻ റാഥാണ് പുതിയ കേസിൽ പ്രതിയായത്. ഇലക്ട്രിക് കാർ അമിതവേഗത്തിൽ ഓടിച്ച് നാലുപേരെ ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്. തിങ്കളാഴ്ച പുലർച്ചെയാണ് ഭുവനേശ്വറിൽ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം റോഡരികിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സൗമ്യ രഞ്ജനും കടയുടമ തപൻ ദാസും തമ്മിൽ തർക്കമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് തർക്കം അവസാനിപ്പിച്ചെങ്കിലും പിന്നാലെ സൗമ്യ രഞ്ജൻ […]
Read more

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെ, കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. പി.എസ്.സി ഹർജി നൽകിയെന്ന കാരണത്താൽ അന്വേഷണം നിർത്തിവയ്ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. കേസിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹർജി പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പി.എസ്.സി ഇന്ന് കൂടുതൽ സമയം തേടി. തുടർന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കാൻ കോടതി തീരുമാനിച്ചു. ഇതോടെ ക്രൈംബ്രാഞ്ച് […]
Read more

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം മോഷ്ടിച്ച പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി

കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കൽ വീട്ടിൽ ആർ. മഹാരാജ് (64) ആണ് അറസ്റ്റിലായത്. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച വിഗ്രഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹവും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷണം പോയത്. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ […]
Read more

‘രാഹുലിന് പാർട്ടി പരിഗണനയില്ല, കോൺഗ്രസുമായി ബന്ധവുമില്ല’; അടൂർ ബ്ലോക്ക് പ്രസിഡന്റ്

പത്തനംതിട്ട: അടൂരിലെ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ടതിനെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീം രംഗത്തെത്തി. രാഹുലിന് പാർട്ടി ഒരു പരിഗണനയും നൽകുന്നില്ലെന്നും കോൺഗ്രസുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും ആബിദ് ഷെഹീം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ്. സംഘർഷസ്ഥലത്ത് രാഹുൽ എത്തിയത് സുഹൃത്തുക്കൾക്കൊപ്പമായിരിക്കാമെന്നും അതിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ബ്ലോക്ക് പ്രസിഡന്റ് പ്രതികരിച്ചു. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹത്തിനെതിരെ നേരത്തെ നടപടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix