കൊച്ചിയുടെ വാട്ടർ മെട്രോ വിദേശത്തേക്കും; വിയറ്റ്നാമിലും മലേഷ്യയിലും പ്രാരംഭ പഠനം തുടങ്ങി
കൊച്ചി: കേരളത്തിന്റെ വാട്ടർ മെട്രോ രാജ്യാന്തര തലത്തിലേക്ക് ചുവടുവയ്ക്കുന്നു. അനുമതികൾ ലഭിക്കുന്നതോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) മേൽനോട്ടത്തിൽ വിദേശ രാജ്യങ്ങളിലും വാട്ടർ മെട്രോ പദ്ധതികൾ യാഥാർഥ്യമാകും. വിയറ്റ്നാമിലും മലേഷ്യയിലും പദ്ധതിക്കായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. കോംഗോ, നൈജീരിയ, സൗദി അറേബ്യ, ഒമാൻ, സീഷെൽസ് എന്നീ രാജ്യങ്ങളും വാട്ടർ മെട്രോയിൽ താൽപര്യം പ്രകടിപ്പിച്ച് കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിയറ്റ്നാമിലെ മികോങ് നദിയിൽ വാട്ടർ മെട്രോ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ സാധ്യതാപഠനം പൂർത്തിയായി. […]
Read more