Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ജന്തർമന്തറിൽ വീണ്ടും ചരിത്രമോ? ജനാധിപത്യത്തെ രക്ഷിക്കാൻ ജനകീയ പ്രതിഷേധം

വർഷം 2019 മതത്തിന്റെ പേരിൽ രാജ്യത്തെ ‘വിഭജിക്കുന്ന’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ വിദ്യാർഥിക്കൂട്ടം ജന്തർമന്തറിൽ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ എന്ന പേരിൽ തുടങ്ങിവെച്ച പ്രക്ഷോഭം രാജ്യമെങ്ങും പടർന്നത് വളരെപ്പെട്ടെന്നായിരുന്നു. ലാത്തികാണിച്ചും തോക്ക്ചൂണ്ടിയും പ്രതിഷേധങ്ങളെ ഒതുക്കിക്കളയാനുള്ള ഭരണകൂടത്തിന്റെ സർവശ്രമങ്ങളും വിദ്യാർഥിപ്രക്ഷോഭകർ നിഷ്ഫലമാക്കി മുന്നേറിയപ്പോൾ ആ സമരത്തെ മുഖ്യധാരാ പാർട്ടികളും മനുഷ്യാവകാശസംഘടനകളും സമൂഹവും ഒന്നായി ഏറ്റെടുത്തു. ആ ബഹുജനപ്രക്ഷോഭത്തിന്റെ ‘ഉദ്ഘാടനം’ നിർവഹിക്കപ്പെട്ടതും ജന്തർമന്തറിൽ തന്നെയായിരുന്നു. അതിനുശേഷം ശാഹീൻബാഗുകൾ രാജ്യത്താകമാനം ഉയർന്നതും അതിനെതിരെ സംഘ്പരിവാറിന്റെ ‘ഗോലി മാരോം സാലോം കൊ’ […]
Read more

വോട്ട് ചോരിക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു

ന്യൂഡൽഹി: വോട്ട് ചോരിക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസിൽ പുറപ്പെട്ട നേതാക്കൾ ബാരക്കമ്പ ജങ്ഷനു സമീപം ഇറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, തേജസ്വി യാദവ്, യോഗേന്ദ്ര […]
Read more

വിദ്യാർഥികൾക്ക് സന്തോഷവാർത്ത; ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവുമായി എയർ ഇന്ത്യ

വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 2026 ഒക്ടോബർ 20 വരെ നടത്തുന്ന ആഭ്യന്തര വിമാന ടിക്കറ്റ് ബുക്കിങ്ങുകൾക്കാണ് പരിമിതകാല ഓഫർ ലഭിക്കുക. എയർ ഇന്ത്യയുടെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിദ്യാർഥി യാത്രാ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കോളേജുകളിലേക്ക് യാത്ര ചെയ്യുന്നവർക്കും സെമസ്റ്റർ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കും ഈ ഓഫർ പ്രയോജനപ്പെടും. പ്രത്യേക ഓഫറിന്റെ ഭാഗമായി ആഭ്യന്തര വിമാന ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കിൽ 10 ശതമാനം ഇളവ് ലഭിക്കും. എയർ […]
Read more

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

കൊല്ലം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 75കാരനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണ് താനെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനായി പെൺകുട്ടിയിൽ നിന്ന് 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യങ്ങൾ മുന്നോട്ടുപോകാത്തതിനെ തുടർന്ന് പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നൽകാമെന്ന് […]
Read more

ഇനി ജന്തർ മന്തറിൽ പ്രതിഷേധമില്ല; ഡൽഹിയിൽ സമരങ്ങൾക്ക് പുതിയ വേദികൾ

ന്യൂഡൽഹി: ജന്തർ മന്തറിനെ മാറ്റി, ഡൽഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങൾ നിശ്ചയിച്ച് ഡൽഹി പോലീസ്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി സമരങ്ങൾ നടന്ന ജന്തർ മന്തർ ഇനി പ്രതിഷേധവേദിയായിരിക്കില്ല. പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കാൻ ബദൽ വേദികൾ കണ്ടെത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. എസ്‌ഐആർ […]
Read more

മാസപ്പടി കേസ്; പിണറായി വിജയന്റെ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്. അപ്പീലുകൾ വൈകിട്ട് നാലിന് വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയന്റെ ഭാഗം കേൾക്കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. അന്വേഷണം നടത്താൻ ആവശ്യമായ വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ […]
Read more

കേരളത്തിന്റെ എയിംസ് സ്വപ്നം എങ്ങുമെത്തിയില്ല; കടലാസിൽ ഒതുങ്ങുമോ ?

കേരളത്തിന് എയിംസ് എന്ന ദീർഘകാല ആവശ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമില്ല. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ്, കേരളത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പ്രഖ്യാപനങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറം പദ്ധതി യാഥാർഥ്യമാകാത്തത് വലിയ രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം പാർലമെന്റിലും പൊതുവേദികളിലും നിരവധി തവണ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളും […]
Read more

ആയൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ആയൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിന്റെ മൃതദേഹമാണ് വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിൽ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതി മുതലാണ് സുനിൽകുമാറിനെ കാണാതായത്. തുടർന്ന് ഇയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൂയപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സുനിൽകുമാറിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് […]
Read more

കോട്ടയത്ത് കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ

കോട്ടയം: കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ കൊലപാതകം നടന്നത്. സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുനാളുകളായി സന്തോഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നില്ല താമസം. ഇടയ്ക്കിടെ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. വീട്ടിലെത്തുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസം വൈകിട്ടും വീട്ടിലെത്തിയ സന്തോഷ് ബഹളമുണ്ടാക്കുകയും […]
Read more

പരീക്ഷാ ദിവസങ്ങളിൽ പ്രകടനങ്ങളും റാലികളും ഒഴിവാക്കണം; ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം

ന്യൂഡൽഹി: പ്രവേശന മത്സരപരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ റാലികൾക്കും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും അനുമതി നൽകരുതെന്ന് ജില്ലാ ഭരണകൂടങ്ങളോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിർദേശം. പരീക്ഷാ ദിവസങ്ങളിൽ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനൊപ്പം ശബ്ദകോലാഹലങ്ങൾ മൂലം പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുകയുമാണ് ലക്ഷ്യം. ക്രമസമാധാനം ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ മുൻകൂട്ടി നടത്തണമെന്നും സമിതി നിർദേശിച്ചു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും എൻ.ടി.എയുടെ ഭരണപരമായ വീഴ്ചകളും രാജ്യവ്യാപകമായി വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix