Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിരോധനങ്ങൾ ഫലം കാണുന്നില്ല; ശബരിമല സന്നിധാനത്ത് പ്രതിദിനം നീക്കം ചെയ്യുന്നത് എട്ട് ടൺ വരെ പ്ലാസ്റ്റിക് മാലിന്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശബരിമല: നിരോധനമുണ്ടെങ്കിലും ശബരിമലയിലെത്തുന്ന പ്ലാസ്റ്റിക്കിന് കൈയും കണക്കുമില്ല. സന്നിധാനത്തും പരിസരങ്ങളിൽനിന്നും പ്രതിദിനം 60 ലോഡ് മാലിന്യമാണ് നീക്കുന്നത്. ഇതിൽ ഏഴ് മുതൽ എട്ട് വരെ ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ്.
പൂജയ്ക്കായി ഭക്തർ കൊണ്ടുവരുന്ന അവൽ, മലർ, ഭസ്മം, കളഭം, കർപ്പൂരം, ചന്ദനത്തിരി, കുങ്കുമം എന്നിവയെല്ലാം പ്ലാസ്റ്റിക് കവറിലാണ് എത്തുന്നത്. കൂടാതെ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളവും കൊണ്ടുവരുന്നുണ്ട്. മാളികപ്പുറത്താണ് കൂടുതൽ പ്ലാസ്റ്റിക് കവറുകൾ കൂട്ടിയിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരം പേരടങ്ങുന്ന വിശുദ്ധിസേനയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ഇതിൽ 300 പേരെ സന്നിധാനത്തുമാത്രം വിന്ന്യസിച്ചിട്ടുണ്ട്.

5 വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം. അഞ്ച് ട്രാക്ടറുകളിലായിട്ടാണ് മാലിന്യംനീക്കുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റ് എം.ബിപിൻകുമാറിന്റെ നേതൃത്വത്തിലാണ് ഏകോപനം. മറ്റ് മാലിന്യത്തിൽനിന്നു പ്ലാസ്റ്റിക് വേർതിരിച്ചെടുത്താണ് സംസ്‌കരണം. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാർഡ് ബോർഡും വേർതിരിച്ചുവെക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തർ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവ പാഴ്വസ്തുക്കളും കുഴിച്ചിടും.

ഭക്തർക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം വിതരണം ചെയ്യന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പിയിൽ കുടിവെള്ളം കൊണ്ടുവരുന്നുണ്ട്. പലരും വെള്ളം കുടിച്ചശേഷം കുപ്പി ഉപേക്ഷിച്ചാണ് മടങ്ങുന്നത്.അയ്യപ്പ സേവാസംഘത്തിന്റെ സഹായത്താടെ സേലത്തുനിന്നാണ് വിശുദ്ധിസേനാംഗങ്ങളിൽ കൂടുതൽ പേരും എത്തിയിട്ടുള്ളത്.

സോപാനത്ത് തൊഴുതിറങ്ങുന്നിടത്ത് വഴുക്കൽ

ശബരിമല: അയ്യപ്പദർശനത്തിന് സോപാനത്തിന് മുന്നിലൂടെ പോകുന്ന ഭക്തർ തെന്നിപ്പോകുന്നു. തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും കൃത്യമായി അയ്യപ്പനെ കണ്ടുതൊഴാനുമായി നാല് നിരകളായുള്ള ദർശന ക്രമീകരണങ്ങളാണ് സോപാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. തറയിൽ സ്റ്റീൽപാളികൾ പാകിയിട്ടുണ്ട്. തിരക്ക് കൂടുന്നതിനനുസരിച്ച് ദർശനത്തിനുശേഷം ഭക്തരെ പോലീസും ദേവസ്വം ബോർഡ് ജീവനക്കാരും പിടിച്ചുമാറ്റാറുണ്ട്. തിരക്ക് കൂടുമ്പോൾ മറ്റുള്ളവർക്ക് ദർശനസൗകര്യം ഒരുക്കാനാണിത്.

ഇത്തരത്തിൽ മാറ്റുമ്പോഴാണ് പലരും തെന്നിവീഴുന്നത്. തറയിൽ പാകിയ സ്റ്റീൽപാളികളിലെ വഴുക്കലാണ് വീഴ്ചയുടെ കാരണം. സ്റ്റീൽപാളികൾക്ക് മുകളിൽ വഴുക്കലിനെ പ്രതിരോധിക്കുന്ന ചവിട്ടി വിരിക്കണമെന്നാണ് പോലീസും ജീവനക്കാരും പറയുന്നത്.

നെയ്യഭിഷേകത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ്‌തേങ്ങയിൽനിന്നുംമറ്റും നെയ്യ് തറയിൽ പതിച്ച് അതിൽ ചവിട്ടി സോപാനത്തിന് മുന്നിലുള്ള സ്റ്റീൽപാളിയിലൂടെ കടന്നുപോകുമ്പോഴാണ് വഴുക്കലുണ്ടാകുന്നത്. സോപാനത്തുമുന്നിലും പുറകിലും നിരകളിൽ നിൽക്കുന്നവർക്ക് ഒരുപോലെ അയ്യപ്പനെ ദർശിക്കാൻ സാധിക്കുന്ന രീതിയിലാണ് ഉയരവും സ്ഥാനവും ക്രമീകരിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix