Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ് ആഭ്യന്തര തർക്കം; സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയെ കാണും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമായതോടെ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയെ കാണും. പാർട്ടിയിലും സർക്കാരിലും നിലനിൽക്കുന്ന പ്രതിസന്ധികൾ അദ്ദേഹം രാഹുൽ ഗാന്ധിയെ ധരിപ്പിക്കും.

സംസ്ഥാനത്തെ കോൺഗ്രസിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് സണ്ണി ജോസഫ് ഇന്നലെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇരുവിഭാഗങ്ങളും ഉന്നയിച്ച പരാതികൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നിൽ വി.ഡി. സതീശനാണെന്നാണ് കെ.സി. വിഭാഗത്തിന്റെ ആരോപണം. അതേസമയം, മന്ത്രിസഭാ യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ട് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതിന് പിന്നിൽ കെ.സി. വിഭാഗമാണെന്നാണ് വി.ഡി. വിഭാഗത്തിന്റെ പരാതി.

കേരളത്തിലെ പാർട്ടിയുടെ സാഹചര്യം സങ്കീർണമാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഖർഗെയെ അറിയിച്ചിട്ടുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാമർശം ഉൾപ്പെടെയുള്ള കാര്യങ്ങൾ ദീപ ദാസ് മുൻഷി രാഹുൽ ഗാന്ധിയെയും ധരിപ്പിച്ചിരുന്നു. സംസ്ഥാന കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് എന്ത് നടപടിയെടുക്കുമെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix