Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ആയൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ആയൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിന്റെ മൃതദേഹമാണ് വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിൽ കണ്ടെത്തിയത്. ഈ മാസം ഏഴാം തീയതി മുതലാണ് സുനിൽകുമാറിനെ കാണാതായത്. തുടർന്ന് ഇയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൂയപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സുനിൽകുമാറിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് […]
Read more

കോട്ടയത്ത് കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ

കോട്ടയം: കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് മണിമല ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ കൊലപാതകം നടന്നത്. സന്തോഷിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചുനാളുകളായി സന്തോഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നില്ല താമസം. ഇടയ്ക്കിടെ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. വീട്ടിലെത്തുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസം വൈകിട്ടും വീട്ടിലെത്തിയ സന്തോഷ് ബഹളമുണ്ടാക്കുകയും […]
Read more

പരീക്ഷാ ദിവസങ്ങളിൽ പ്രകടനങ്ങളും റാലികളും ഒഴിവാക്കണം; ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം

ന്യൂഡൽഹി: പ്രവേശന മത്സരപരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ റാലികൾക്കും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും അനുമതി നൽകരുതെന്ന് ജില്ലാ ഭരണകൂടങ്ങളോട് ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നിർദേശം. പരീക്ഷാ ദിവസങ്ങളിൽ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനൊപ്പം ശബ്ദകോലാഹലങ്ങൾ മൂലം പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുകയുമാണ് ലക്ഷ്യം. ക്രമസമാധാനം ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ മുൻകൂട്ടി നടത്തണമെന്നും സമിതി നിർദേശിച്ചു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും എൻ.ടി.എയുടെ ഭരണപരമായ വീഴ്ചകളും രാജ്യവ്യാപകമായി വലിയ […]
Read more

നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ്; സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു

തൃശ്ശൂർ: നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗം പ്രതിഷേധത്തിൽ അവസാനിച്ചു. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ പ്രവർത്തകർ കലക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിഷയത്തിൽ ജില്ലാ കലക്ടറുടെ നിലപാട് സംശയാസ്പദമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും പ്രതികരിച്ചു. ടോൾ […]
Read more

കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. തെക്കൻ, മധ്യ കേരളത്തിൽ ഈ മാസം 15, 16 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 16ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ […]
Read more

വിദേശയാത്ര നടത്തിയത് ഒമ്പത് മന്ത്രിമാർ; ഒരാൾ മാത്രം ഔദ്യോഗിക യാത്ര നടത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ പി.സി. വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരും സ്വന്തം നിലയിലാണ് വിദേശയാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ വിദേശയാത്രകളുടെ ചെലവ് ആരാണ് വഹിച്ചതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ യാത്രകളിലെ സ്പോൺസർഷിപ്പ് വിവരങ്ങൾ മറച്ചുവെക്കുന്നില്ലെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. ഔദ്യോഗിക വിദേശയാത്രകളുടെ ചെലവ് സർക്കാർ വഹിക്കുന്നതാണ്. മന്ത്രിമാരുടെ യാത്രയ്ക്കും […]
Read more

പുതിയ വോട്ടർ രജിസ്‌ട്രേഷൻ ഫോം ആറിലെ മാറ്റങ്ങൾക്ക് അംഗീകാരമില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി

ഡൽഹി: പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം ആറിലെ മാറ്റങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫോമിൽ വരുത്തിയ മാറ്റങ്ങൾ ആരുടെ നിർദേശപ്രകാരമാണെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. പുതിയ വോട്ടർ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടികയിലെ വിവരങ്ങളോ 2002-ലെ വോട്ടർപട്ടികയുമായുള്ള ബന്ധമോ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന വ്യവസ്ഥയാണ് വിവാദമായത്. പുതിയ ഫോം ആറിലെ വ്യവസ്ഥകൾ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നും ഫോമിൽ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി അനുമതി […]
Read more

രാജസ്ഥാനിൽ ക്രഷർ തർക്കം; ബി.ജെ.പി മുൻ എം.എൽ.എയെ ജനക്കൂട്ടം അടിച്ചുകൊന്നു

ജയ്പൂര്‍: രാജസ്ഥാനിൽ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബി.ജെ.പി മുൻ എം.എൽ.എയെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഭോണ്ട ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ ഭദാനയെയും കൂട്ടാളിയായ ഗഗൻ ശർമയെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയ ഭദാന ചികിത്സയ്ക്കിടെ മരിച്ചു. ഗഗൻ […]
Read more

ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി കേരളം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി കേരളം. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം പാസായത്. പ്രമേയത്തിനെതിരെ ബി.ജെ.പി. എം.എൽ.എമാർ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ തലസ്ഥാനത്തെ എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടിയും സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. […]
Read more

മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ 3 വർഷം വരെ തടവ്; പുതിയ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ നിയമവ്യവസ്ഥകളുമായി സർക്കാർ പുതിയ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്. മാതാപിതാക്കളുടെയോ മുതിർന്ന പൗരന്മാരുടെയോ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാൻ ശ്രമിക്കുന്നവർക്കും ശിക്ഷ ലഭിക്കും. സ്വത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix