Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജസ്ഥാനിൽ ക്രഷർ തർക്കം; ബി.ജെ.പി മുൻ എം.എൽ.എയെ ജനക്കൂട്ടം അടിച്ചുകൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പൂര്‍: രാജസ്ഥാനിൽ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബി.ജെ.പി മുൻ എം.എൽ.എയെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ഭോണ്ട ഗ്രാമത്തിലെ ക്രഷർ യൂണിറ്റ് സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ ഭദാനയെയും കൂട്ടാളിയായ ഗഗൻ ശർമയെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയ ഭദാന ചികിത്സയ്ക്കിടെ മരിച്ചു. ഗഗൻ ശർമയെ വിദഗ്ധ ചികിത്സയ്ക്കായി ഭരത്പൂരിലേക്ക് മാറ്റി.

മേച്ചിൽപ്പുറങ്ങൾ കൈയേറിയെന്നും അനധികൃത ഖനനം നടത്തിയെന്നും ആരോപിച്ചാണ് ഗ്രാമവാസികൾ ഭദാനയ്‌ക്കെതിരെ രംഗത്തെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഏകദേശം ഒരു വർഷമായി അടഞ്ഞുകിടന്നിരുന്ന ക്രഷർ യൂണിറ്റ് വീണ്ടും തുറക്കാനുള്ള നീക്കമാണ് സംഘർഷത്തിന് കാരണമായത്. ക്രഷർ തുറക്കുന്നതിനെതിരെ കഴിഞ്ഞ 10 മുതൽ 15 ദിവസമായി സമാധാനപരമായി പ്രതിഷേധിച്ചുവരികയായിരുന്നുവെന്നാണ് ഗ്രാമവാസികളുടെ അവകാശവാദം.

ഞായറാഴ്ച വൈകുന്നേരം 40 മുതൽ 50 വരെ ആളുകളുമായി ഭദാന സ്ഥലത്തെത്തുകയും സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായെന്നാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയതായി പരാതിപ്പെട്ടിട്ടുണ്ട്.

ഗ്രാമത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് അറിയിച്ചു. ഭദാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix