Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ചിക്കുൻഗുനിയ പ്രതിരോധം; വീടുകൾ തോറും പരിശോധന പുനഃസ്ഥാപിക്കും; ആരോഗ്യപ്രവർത്തകർ നേരിട്ടെത്തും

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധനയും ബോധവൽക്കരണവും നടത്തും. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തുന്ന രീതി മാറ്റണമെന്നാണ് മന്ത്രിയുടെ നിർദേശം. പകരം […]
Read more

ഹോട്ടൽ രുചിയിൽ സോഫ്റ്റ് നാൻ തയ്യാറാക്കാം വീട്ടിലെ തന്നെ

റസ്റ്ററന്റിൽ നിന്ന് കഴിക്കുന്ന നാനിന്റെ മൃദുത്വവും രുചിയും വീട്ടിൽ തയാറാക്കാനും കഴിയും. സാധാരണ തവ ഉപയോഗിച്ചുതന്നെ നല്ല സോഫ്റ്റും നാൻ തയാറാക്കാം. ചേരുവകൾ മൈദ – 2 കപ്പ് തൈര് – 3 ടേബിൾസ്പൂൺ എണ്ണ – 1 ടേബിൾസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ ബേക്കിങ് സോഡ – ¼ ടീസ്പൂൺ ഇളംചൂടുവെള്ളം – ആവശ്യത്തിന് വെണ്ണ – പുരട്ടാൻ മല്ലിയില – കുറച്ച് […]
Read more

SIR നടപടികൾ നിർത്തിവെക്കണം; രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: എസ്ഐആർ നടപടികളിലൂടെ വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി നൽകി. എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. രാഹുൽ ഗാന്ധിക്കുവേണ്ടി അഭിഭാഷകരാണ് ഹർജി സമർപ്പിച്ചത്. ഹർജി നാളെ പരിഗണിക്കും. നേരത്തെ, വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നു. എന്നാൽ സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. ഹർജി സമർപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ 13ന് […]
Read more

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി

റിയാദ്: റിയാദ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശിയായ അലി യൂസുഫാണെന്ന് വിവരം. ആക്രമണത്തിൽ അലി യൂസുഫിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പരിക്കേറ്റു. ഉംറ തീർഥാടനത്തിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു കുടുംബം. പരിക്കേറ്റ രണ്ട് മക്കളുടെ നില ഗുരുതരമാണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. മക്കയും മദീനയും സന്ദർശിക്കാനെത്തിയവരും ഉംറ തീർഥാടകരും ഉൾപ്പെടെ 13 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ അനുകൂല ഹൂതികളാണ് […]
Read more

മാസപ്പടി കേസ്; പിണറായി വിജയന്റെ അപ്പീലുകൾ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ ഇന്ന് പരിഗണിക്കില്ല. അപ്പീൽ നൽകാൻ പ്രത്യേക അനുമതി തേടിയുള്ള ഹർജികൾ നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ അപ്പീലുകൾ ഇന്ന് വൈകിട്ട് നാലിന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ. സിംഗിൾ ബെഞ്ചിന് മുന്നിലെ കേസിൽ പിണറായി വിജയൻ […]
Read more

രചിന്‍ ബാക്ക്!; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, ടിം സീഫെർട്ട് എന്നിവർ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന സവിശേഷത. പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്ന രചിൻ രവീന്ദ്ര ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ ഇടം നേടി. നവംബർ നാലിന് ഓക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആദ്യ മൂന്ന് മത്സരങ്ങൾക്കും അവസാന രണ്ട് മത്സരങ്ങൾക്കുമായി വ്യത്യസ്ത ടീമുകളെയാണ് ന്യൂസിലൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ് ബോൾ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് […]
Read more

CMRL–എക്‌സാലോജിക് കേസ്: രണ്ട് എഫ്‌ഐആറുകളും പുറത്ത്; പിണറായി വിജയനും മുഹമ്മദ് റിയാസും ഒന്നാം പ്രതികൾ

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെയും പകർപ്പ് പുറത്ത്. കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും അനധികൃതമായി പണം സമ്പാദിച്ച് വിദേശത്തേക്ക് കടത്തിയെന്ന കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. വീണാ ടി. ഈ രണ്ട് കേസുകളിലും പ്രതിയാണ്. കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റമാണ് പിണറായി വിജയനെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തതായും എഫ്‌ഐആറിൽ ആരോപിക്കുന്നു. വീണയും സിഎംആർഎൽ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തി […]
Read more

ഡൽഹിയിലെ സമരങ്ങളിലെ പൊലീസ് നിയന്ത്രണം തന്റെ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നിയന്ത്രണങ്ങൾ ക്രമസമാധാന പ്രശ്നമാണെന്നും അത് തന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ തടയാൻ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) 33-ാം വാർഷികാഘോഷ പരിപാടിക്കിടെയാണ് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് സംസാരിച്ചത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികളിലെ […]
Read more

രഞ്ജി ട്രോഫിയില്‍ രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചുവരവ്; ലക്ഷ്യം കിവീസ് പര്യടനം

അഹമ്മദാബാദ്: റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആഘോഷിച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ജഡേജ 209 പന്തിൽ 102 റൺസ് നേടി. ജഡേജയുടെയും പ്രേരക് മങ്കാദിന്റെയും മികവിൽ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്‌സിൽ 392 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 120 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ സൗരാഷ്ട്ര നിൽക്കുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. പിന്നാലെ 151 റൺസിനിടെ നാലാം വിക്കറ്റും നഷ്ടമായതോടെ ടീം […]
Read more

മോദിയും വിജയ്‌യും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല; തമിഴ് തായ് വാഴ്ത്തിന് മുൻഗണന

ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ ദേശീയഗീതമായ വന്ദേമാതരം ആലപിച്ചില്ല. മദ്രാസ് ഐഐടി ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിലാണ് വന്ദേമാതരം ഒഴിവാക്കിയത്. ചടങ്ങിൽ ആദ്യം ദേശീയഗാനമായ ജനഗണമനയും തുടർന്ന് സംസ്ഥാനഗാനമായ തമിഴ് തായ് വാഴ്ത്തും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം ഉൾപ്പെടെ 13,000 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix