കൊച്ചി ∙ അങ്കമാലി –എരുമേലി റെയിൽപാത പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 17 വില്ലേജുകളിൽ സർവേ നടത്താൻ വിജ്ഞാപനം. ആലുവ താലൂക്കിലെ അങ്കമാലി, നെടുമ്പാശേരി, കാലടി, മറ്റൂർ, വടക്കുംഭാഗം, കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ വെസ്റ്റ്, രായമംഗലം, അശമന്നൂർ, കോതമംഗലം താലൂക്കിലെ എരമല്ലൂർ, കോതമംഗലം, മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ, മൂവാറ്റുപുഴ, ഏനാനല്ലൂർ, വെള്ളൂർക്കുന്നം, മഞ്ഞള്ളൂർ വില്ലേജുകളിലെ ഭൂമിയാണു സർവേ ചെയ്യുന്നത്. സർവേയ്ക്കു വിധേയമാകുന്ന ഭൂമിയിൽ അവകാശമുള്ളവർ നേരിട്ടോ പ്രതിനിധി മുഖേനയോ അതിർത്തികൾ കാണിച്ചു കൊടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യണം.


