ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 20 പ്രത്യേക ബസുകളാണ് സർവീസിനായി അനുവദിച്ചിരിക്കുന്നത്. ഡിസംബർ 20 മുതൽ 24 വരെയാണ് അധിക സർവീസുകൾ ഉണ്ടാകുക.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് നിലവിൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കിന് ഒരു പരിധിവരെ ആശ്വാസമാകാൻ കർണാടക ആർടിസിയുടെ അധിക സർവീസുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
യാത്രക്കാരുടെ ബുക്കിങ് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ അനുവദിക്കാനും കർണാടക ആർടിസി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.


