Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെറു ടാക്സികൾക്ക് വേഗപ്പൂട്ട് നിർബന്ധം; ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എട്ടുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത ചെറു ടാക്സി വാഹനങ്ങൾക്കും വേഗപ്പൂട്ട് (സ്പീഡ് ഗവർണർ) നിർബന്ധമാക്കിയതോടെ ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിലായി. പുതിയ നിബന്ധനകൾ കാരണം പരിശോധന വൈകുകയും നിരവധി വാഹനങ്ങൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു.

2017ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമായിരുന്നില്ല. എന്നാൽ പുതിയ മാനദണ്ഡപ്രകാരം ഇത്തരം വാഹനങ്ങളിലും സ്പീഡ് ഗവർണർ ഘടിപ്പിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു നിർദേശം.

പരിശോധനയ്ക്ക് ശേഷം വിവരങ്ങൾ വഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം അപ്ഡേഷൻ നടക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ മാസം 17 മുതൽ വഹൻ പോർട്ടലിൽ പുതിയ മാറ്റം വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്പീഡ് ഗവർണർ നിർബന്ധമാക്കിയതോടെ ഫിറ്റ്നസ് പരിശോധനയ്ക്കായി എത്തിയ പല വാഹനങ്ങളും പരിശോധന പൂർത്തിയാക്കാതെ മടങ്ങി.

പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വ്യാഴാഴ്ച വീണ്ടും പഴയ രീതിയിൽ ഫിറ്റ്നസ് പരിശോധന നടത്താനുള്ള സംവിധാനം പോർട്ടലിൽ ഒരുക്കി. ഇതോടെ സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ തന്നെ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കാൻ സാധിച്ചു.

എന്നാൽ ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. പഴയ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മണ്ഡലകാലത്ത് ടാക്സികൾക്ക് ആവശ്യക്കാർ കൂടുതലുള്ള സമയത്താണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. പരിശോധന വൈകുന്നതിനാൽ വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്.

മുൻകൂട്ടി അറിയിക്കാതെയുള്ള മാറ്റങ്ങൾ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നതായും സർക്കാർ അടിയന്തരമായി ഇടപെട്ട് സ്ഥിരമായ പരിഹാരം ഉണ്ടാക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചേർത്തല താലൂക്ക് ഭാരവാഹി രതീഷ് ശിവരാജൻ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix