Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കനത്ത മഴയ്ക്കിടെ കായികമേള; ചെളിനിറഞ്ഞ ഗ്രൗണ്ടിൽ തെന്നിവീണ് വിദ്യാർഥികൾക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള നടത്തിയതിനെതിരെ പ്രതിഷേധം. റിലേ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ തെന്നിവീണ് പരിക്കേറ്റു. കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിനിടെ കുട്ടികൾ വീണ് പരിക്കേൽക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടും മത്സരം തുടർന്നതായും റിപ്പോർട്ടുകളുണ്ട്. ചെളിക്കുളമായി മാറിയ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടത്തിയത്. മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്ത് ആവശ്യമായ സൗകര്യങ്ങളുള്ള ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം ഉണ്ടായിരിക്കെ, കൊറണ്ടിക്കാട്ടെ സ്കൂൾ ഗ്രൗണ്ടിൽ കായികമേള സംഘടിപ്പിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കനത്ത മഴയ്ക്കിടെ മത്സരങ്ങൾ നടത്തിയ സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ പ്രതികരണം. ഉച്ചവരെ താൻ സ്ഥലത്തുണ്ടായിരുന്നുവെന്നും മടങ്ങിയ ശേഷമായിരിക്കാം ഇത്തരമൊരു നടപടി ഉണ്ടായതെന്നുമാണ് മൂന്നാർ എഇഒ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്.

സംഭവം ദേവികുളം എംഎൽഎ എസ്. രാജയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ വീണ്ടും സംഘടിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix