Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SportsMeet

‘കായിക മേളയെ മോശമാക്കാന്‍ ചില ആളുകള്‍ ശ്രമിക്കുന്നു’; ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയെ മോശമായി ചിത്രീകരിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ . രാഷ്ട്രീയ വിരോധമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കായികമേളയ്ക്കിടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഭക്ഷണം പരിശോധിച്ചെങ്കിലും പുഴുവിനെ കണ്ടെത്താനായില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ഒരു അധ്യാപകൻ പുഴുവിനെ കണ്ടെന്നു പറഞ്ഞ് ബഹളം സൃഷ്ടിച്ചെന്നും പുഴുവിനെ കൊണ്ടുവന്ന് ഭക്ഷണത്തിൽ പ്രയോഗിക്കുന്നത് ജോലി ചെയ്യുന്ന […]
Read more

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപകൻ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷവും ഉണ്ടായിരുന്നു.
Read more

മൂന്നാറിൽ മഴയ്ക്കിടെ കായികമേള; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇടുക്കി മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള സംഘടിപ്പിച്ചതിനെതിരെ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ മത്സരം നടത്തിയതിലൂടെ കുട്ടികളെ മാത്രമല്ല, കായിക കേരളത്തിന്റെ ഭാവിയെക്കൂടിയാണ് സർക്കാർ വീഴ്ത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാർ കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായികമേളയ്ക്കിടെയാണ് വിദ്യാർഥികൾ തെന്നിവീണ് പരിക്കേറ്റത്. സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിനിടെ കുട്ടികൾ വീഴുന്ന ദൃശ്യങ്ങൾ […]
Read more

കനത്ത മഴയ്ക്കിടെ കായികമേള; ചെളിനിറഞ്ഞ ഗ്രൗണ്ടിൽ തെന്നിവീണ് വിദ്യാർഥികൾക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള നടത്തിയതിനെതിരെ പ്രതിഷേധം. റിലേ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ തെന്നിവീണ് പരിക്കേറ്റു. കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിനിടെ കുട്ടികൾ വീണ് പരിക്കേൽക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടും മത്സരം തുടർന്നതായും റിപ്പോർട്ടുകളുണ്ട്. ചെളിക്കുളമായി മാറിയ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടത്തിയത്. മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്ത് ആവശ്യമായ സൗകര്യങ്ങളുള്ള ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം ഉണ്ടായിരിക്കെ, കൊറണ്ടിക്കാട്ടെ സ്കൂൾ ഗ്രൗണ്ടിൽ കായികമേള […]
Read more

സംസ്ഥാന സ്കൂൾ കായികമേള സംഘാടനത്തിൽ വീഴ്ച; വിശദമായ റിപ്പോർട്ട് തേടി മന്ത്രി

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. സംഘാടക സമിതി രൂപീകരിക്കുന്നതിലും യോഗങ്ങൾ ചേരുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. കായികമേളയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ ഉണ്ടായത്. സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള മേളകൾ ഇനിമുതൽ കൂടുതൽ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം […]
Read more

മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്കായി ഒരുക്കിയ സൗകര്യങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്കായി ഒരുക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. മലപ്പുറം സുല്ലമുസലാം ഓറിയന്റൽ സ്കൂളിന്റെ കായികമേളയ്ക്കായി അഴീക്കോട് തെരട്ടമ്മൽ മൈതാനത്ത് ഒരുക്കിയ പവലിയനാണ് രാത്രിയിൽ നശിപ്പിച്ചത്. കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെയാണ് പവലിയൻ തകർന്ന നിലയിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പവലിയന്റെ ഷീറ്റുകൾ വലിച്ചുകീറിയ നിലയിലായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ മലപ്പുറം എസ്പിക്കും അരീക്കോട് പൊലീസിനും പരാതി നൽകി. പുലർച്ചെ 12.30 വരെ അധ്യാപകർ മൈതാനത്ത് ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് പവലിയൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix