Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നാറിൽ മഴയ്ക്കിടെ കായികമേള; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇടുക്കി മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള സംഘടിപ്പിച്ചതിനെതിരെ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ മത്സരം നടത്തിയതിലൂടെ കുട്ടികളെ മാത്രമല്ല, കായിക കേരളത്തിന്റെ ഭാവിയെക്കൂടിയാണ് സർക്കാർ വീഴ്ത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാർ കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായികമേളയ്ക്കിടെയാണ് വിദ്യാർഥികൾ തെന്നിവീണ് പരിക്കേറ്റത്. സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിനിടെ കുട്ടികൾ വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടും മത്സരം തുടർന്നതായും റിപ്പോർട്ടുകളുണ്ട്.

കൊറണ്ടിക്കാട് സ്കൂളിലെ ചെളി നിറഞ്ഞ ഗ്രൗണ്ടിലേക്ക് കുട്ടികളെ തള്ളിവിട്ട് പരിക്കേൽപ്പിക്കുന്ന കാഴ്ച അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു. മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പോലും ഉറപ്പാക്കാതെ സ്കൂൾ കായികമേളകളെ വെറും ചടങ്ങുകളാക്കി മാറ്റുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുൻമന്ത്രി ആവശ്യപ്പെട്ടു.

മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്ത് ആവശ്യമായ സൗകര്യങ്ങളുള്ള ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം ഉണ്ടായിരിക്കെയാണ് കൊറണ്ടിക്കാട്ടെ സ്കൂൾ ഗ്രൗണ്ടിൽ കായികമേള സംഘടിപ്പിച്ചത്. മഴയെ തുടർന്ന് ഗ്രൗണ്ട് ചെളിക്കുളമായി മാറിയതും വിദ്യാർഥികൾക്ക് പരിക്കേറ്റതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, മഴയ്ക്കിടെ മത്സരം നടന്ന വിവരം അറിഞ്ഞില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. ഉച്ചവരെ സ്ഥലത്തുണ്ടായിരുന്നുവെന്നും താൻ മടങ്ങിയ ശേഷമായിരിക്കാം മത്സരം നടന്നതെന്നുമാണ് മൂന്നാർ എഇഒ പ്രതികരിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കായികമേളകൾ സംഘടിപ്പിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പ് പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix