Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Munnar

മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ

മൂന്നാർ: മൂന്നാർ ടൗണിലെ സിഎസ്ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം. കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ വീതികൂട്ടൽ പ്രവർത്തനങ്ങളാണ് വിള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നാർ ടൗണിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുന്നുണ്ട്. ഇതുമൂലം മൂന്നാർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. […]
Read more

സ്ത്രീകൾക്ക് പത്ത് പൈസ ചിലവില്ലാതെ മൂന്നാറിലേക്ക് ട്രിപ്പ് പോയി വരാം

തൃശ്ശൂര്‍: ഈ മഴക്കാലത്ത് മൂന്നാറിലേക്ക് ഒരു ട്രിപ്പ് അടിച്ചാലോ? അതും കെഎസ്ആര്‍ടിസിയില്‍. ഓര്‍ഡിനറി ആയിതിനാല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഡിപ്പോയില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. അധികം പേർക്ക് ഈയൊരു ബസിനെ കുറിച്ച് വലിയ അറിവില്ല. അറിയാമെങ്കില്‍ത്തന്നെ ഓര്‍ഡിനറിയാണെന്ന് അറിയാന്‍ സാധ്യതയില്ല. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ 20 മിനിറ്റ് നിര്‍ത്തിയിടും. കൃത്യം 6.20-നാണ് യാത്ര പുറപ്പെടുക. പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി വഴി […]
Read more

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ നശിപ്പിച്ചു

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. നല്ലതണ്ണി സ്വദേശി ദിനകരന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ പടയപ്പ തകർത്തു. മുൻപ് വാഹനങ്ങളെ കൊമ്പുകൊണ്ട് തള്ളി മാറ്റിയ പടയപ്പ, കാർ മുകളിൽ കാലിട്ട് ചവിട്ടി മെതിച്ചു. സംഭവ സമയത്ത് വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് ഇത്തരം ആക്രമണം വലിയ അപകടത്തിന് കാരണമാകുമെന്ന ഭീതിയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ രണ്ട് മാസമായി പടയപ്പ മണ്ഡലം കല്ലാർ […]
Read more

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് സന്ദേശം; നാടാകെ തപ്പി; ഒടുവില്‍ വന്‍ ട്വിസ്റ്റ്

മൂന്നാർ: യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് മൂന്നാറിലും വെള്ളത്തൂവലിലും പൊലീസ് മണിക്കൂറുകളോളം വ്യാപക പരിശോധന നടത്തി. പിന്നീട് സംഭവം തെറ്റിദ്ധാരണയാണെന്ന് കണ്ടെത്തുകയായിരുന്നു. 31-ാം തീയതി ഉച്ചയ്ക്ക് ശേഷം പൊലീസ് ടോൾഫ്രീ നമ്പറിലേക്ക് ഒരു ടാക്സി ഡ്രൈവർ നൽകിയ ഫോൺ സന്ദേശത്തെ തുടർന്നാണ് സംഭവം ആരംഭിച്ചത്. ആനച്ചാൽ ടൗണിൽ നിന്ന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വിവരം. ഇതോടെ മൂന്നാർ, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനുകളിലെ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് വാഹനത്തിന്റെ നമ്പർ കണ്ടെത്തിയ പൊലീസ് ചിത്തിരപുരം […]
Read more

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ ഒരു സംഘം ആളുകൾ മർദ്ദിച്ച സംഭവത്തിൽ മൂന്നാർ ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. കൊരങ്ങണി പോലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ തടങ്കൽ കേസുമായി ബന്ധപ്പെട്ട് മൂന്നാറിലും തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുന്ന സംഘം മർദ്ദിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിനോദസഞ്ചാരികളെ നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ […]
Read more

മൂന്നാറിലേക്കുള്ള പ്രവേശനത്തിന് ഫീസ്; ഹരിത ചെക്‌പോസ്റ്റുകൾക്ക് പഞ്ചായത്ത് പദ്ധതി

മൂന്നാർ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള പ്രവേശനത്തിന് ഇനി ഫീസ് ഈടാക്കാൻ പഞ്ചായത്ത് ആലോചിക്കുന്നു. പ്രധാന പ്രവേശന കവാടങ്ങളിൽ ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങളിൽനിന്ന് പ്രവേശനഫീസ് പിരിക്കാനാണ് പദ്ധതി. ഫീസ് നിരക്കിനെക്കുറിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ അറിയിച്ചു. മൂന്നാറിലെ വിവിധ ഭാഗങ്ങളിൽ സഞ്ചാരികൾ വൻതോതിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മാലിന്യ ശേഖരണ തൊഴിലാളികളുടെ വേതനവും ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള ചെലവും കണ്ടെത്തുന്നതിനായാണ് ഫീസ് […]
Read more

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; മൂന്നാറിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചിട്ടുണ്ടെങ്കിലും അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാറിലാണ്. ഇവിടെ സൂചിക 10 ആയി ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ എത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാറുണ്ട്. മൂന്നാറിനൊപ്പം കൊല്ലത്തെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, മലപ്പുറത്തെ […]
Read more

മൂന്നാറിലെ കല്ലാർ മാലിന്യപ്ളാന്റിൽ വൻ തീപ്പിടിത്തം

മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിലുള്ള മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. വിഷുദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ആരംഭിച്ച തീ പ്ലാന്റ് മുഴുവനായി കത്തിച്ചു. മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും നശിച്ചു. ബെയ്ലിങ് യന്ത്രം, ഹൈഡ്രോളിക് യന്ത്രം, കൺവെയർ ബെൽറ്റ്, തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം എന്നിവ മുഴുവനായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് വ്യാഴാഴ്ച പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാന്റിന് സമീപം വന്യജീവികളെ തടയാൻ സ്ഥാപിച്ചിരുന്ന സൗരോർജ […]
Read more

ഗ്യാപ് റോഡിൽ വൻ പാറവീഴ്ച: ഒഴിവായത് വൻ ദുരന്തം, ഗതാഗതം തടസ്സപ്പെട്ടു

മൂന്നാർ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ അതീവ അപകടമേഖലയായ ഗ്യാപ് റോഡിൽ വീണ്ടും പാറവീഴ്ച. ഇന്നലെ രാവിലെ 11.30-ഓടെ മലമുകളിൽ നിന്ന് കൂറ്റൻ പാറക്കൂട്ടങ്ങൾ റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഗ്യാപ് റോഡിലെ പ്രധാന കാഴ്ചകളിലൊന്നായ ‘മലയിൽ കള്ളൻ ഗുഹ’യ്ക്ക് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ മഴക്കാലത്ത് സമാനമായ രീതിയിൽ പാറ വീണ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും അപകടം ആവർത്തിച്ചിരിക്കുന്നത്. ​പാറ വീണതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. […]
Read more

മൂന്നാറിൽ കാട്ടാന പ്രസവിച്ചു, എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ കുട്ടിയാന; ചികിത്സ നടപടികൾ ആരംഭിച്ചു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന പ്രസവിച്ചു. കുട്ടിയാനയ്ക്ക് ജീവനുണ്ടെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്ന് കുട്ടിയാനയ്ക്ക് ചികിത്സ നൽകാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് അടുത്തായി പിടിയാനയ്ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് നിരീക്ഷണത്തിനായി ആർആർടി സംഘത്തെയും നിയോഗിച്ചു.
Read more
Advertisement
WhiteswanTV Footer