Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. നല്ലതണ്ണി സ്വദേശി ദിനകരന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ പടയപ്പ തകർത്തു. മുൻപ് വാഹനങ്ങളെ കൊമ്പുകൊണ്ട് തള്ളി മാറ്റിയ പടയപ്പ, കാർ മുകളിൽ കാലിട്ട് ചവിട്ടി മെതിച്ചു. സംഭവ സമയത്ത് വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് ഇത്തരം ആക്രമണം വലിയ അപകടത്തിന് കാരണമാകുമെന്ന ഭീതിയാണ് ഉണ്ടാവുന്നത്.

കഴിഞ്ഞ രണ്ട് മാസമായി പടയപ്പ മണ്ഡലം കല്ലാർ മാലിന്യ പ്ലാന്റിന് സമീപം പ്രവർത്തിച്ചിരുന്നത്. മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷണമായതിനാൽ ആന ഈ പ്രദേശം വിട്ടുപോകാൻ തയ്യാറായിട്ടില്ല.

വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം സംഭവ സ്ഥലത്ത് എത്തി ആനയെ തുരത്താൻ ശ്രമിച്ചിട്ടും, പടയപ്പ ജനവാസത്തിനടുത്ത് തന്നെ തുടരുന്നു. വിനോദസഞ്ചാരികൾ പാതയോരങ്ങളിൽ വാഹനം നിർത്തിയപ്പോൾ അപ്രതീക്ഷിത നീക്കങ്ങൾ സംഭവിച്ചാൽ ഗുരുതര അപകടം സംഭവിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer