വയനാട്: കൽപ്പറ്റ പനമരം കൈതക്കലിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായുവരികയാണ്.




