Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Munnar

മൂന്നാറിൽ വീട്ടുമുറ്റത്തു പുലി; വളർത്തുനായയെ കടിച്ചു കൊന്നു

ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി പിടിച്ചു. മൂന്നാർ ദേവികുളം ഡിവിഷനിൽ വ്യാഴഴ്ച പുലർച്ചെയാണ് സംഭവം. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കടിച്ചുകൊന്നത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read more

മൂന്നാർ മേഖലയിൽ കനത്ത മഴ; ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ

രാജകുമാരി: കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മലയിടിച്ചിൽ. 2 മണിക്കൂറിലധികം പെയ്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. തിങ്കളാഴ്ച്ച വൈകിട്ട് 5ന് ഗ്യാപ് റോഡിലേക്കു കല്ലും മണ്ണും അടർന്നു വീഴുകയായിരുന്നു.കരിങ്കല്ല് റോഡിലേക്കു പതിച്ചതിനാൽ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള യാത്ര നിരോധിച്ച് കലക്ടർ ഉത്തരവിറക്കി. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വാഹനം കടന്നുപോയ ഉടനെയാണു മലയിടിച്ചിലുണ്ടായത്. ശാന്തൻപാറ, ദേവികുളം പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനഗതാഗതം നിയന്ത്രിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് റോഡിലേക്കു വീണ പാറക്കഷണങ്ങളും […]
Read more

മൂന്നാറിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സ്ത്രീയെ ‘പടയപ്പ’ എടുത്തെറിഞ്ഞു

ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മൂന്നൂര്‍ വാഗവരയില്‍ ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ഡില്‍ജിയും മകന്‍ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് അപകടം. ഇന്നലെ രാത്രി ഒരു മണിയോടെ പടയപ്പയെന്ന കാട്ടാനയാണ് ഇരുവരെയും ആക്രമിച്ചത്. വഴിയില്‍ ആനയെ കണ്ട ഇവര്‍ വാഹനം നിര്‍ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡില്‍ജയെ പടയപ്പ എടുത്തെറിയുകയായിരുന്നു. ആക്രമണത്തില്‍ ഡില്‍ജയുടെ ഇടുപ്പെല്ല് പൊട്ടി. ഡില്‍ജ നിലവില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെഎസ്ആർടിസി ബസുകൾ അനുവദിക്കും: മന്ത്രി കെബി ഗണേഷ് കുമാർ

ഇടുക്കി: കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്ക് മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. അതിനാൽ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ കൂടി അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബെസ് എന്നും ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് […]
Read more

മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡെക്കർ; തടസമില്ലാതെ കാഴ്ചകൾ ആസ്വദിക്കാം

തിരുവനന്തപുരം: മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികൾക്ക് പുത്തൻ യാത്രാനുഭവം പകരാനും KSRTC. മൂന്നാറിലെ യാത്ര കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് പുറത്തിറക്കിയിരിക്കുകയാണ് KSRTC ഇപ്പോൾ. പുതിയ റോയൽ വ്യൂ ബസിൽ മേൽക്കൂരയിലും വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകൾ ആണ് ഉള്ളത്. ഇത് യാത്രക്കാർക്ക് ഹിൽ സ്റ്റേഷനിലൂടെ യാത്ര ചെയ്യുമ്പോൾ തടസ്സമില്ലാത്തതും മനോഹരവുമായ കാഴ്ച അനുഭവം നൽകും. മുകളിലെ ഡെക്കിൽ 38 പേർക്കും താഴത്തെ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാവുന്ന രീതിയിലാണ് […]
Read more

നൈസര്‍ഗികതയുടെ സൗന്ദര്യവും ആതിഥേയത്വത്തിന്‍റെ ചാരുതയും ഒത്തുചേരുന്ന ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാര്‍

കൊച്ചി:കോടമഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മൂന്നാറിന്‍റെ മാസ്മരികതയും ഹരിത നിബഡമായ പശ്ചാത്തലവും ചേര്‍ന്ന് ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുകയാണ്.ഇന്തോ-ബ്രിട്ടീഷ് വാസ്തുശില്‍പവും പ്രകൃതിരമണീയ ചുറ്റുപാടുകളുമായുള്ള ആഡംബര കോട്ടേജുകള്‍ മുതല്‍ വിശാലമായ അപാര്‍ട്ട്മെന്‍റുകള്‍ വരെയുള്ള 171 മുറികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലേക്കുള്ള യാത്രകളും ഗ്രാമങ്ങളിലേക്കുള്ള നടത്തവും അണക്കെട്ടു സന്ദര്‍ശനവും വനസൗന്ദര്യം ആസ്വദിക്കലുമെല്ലാമായി ഒരിക്കലും മടുപ്പു തോന്നാത്ത ഉല്ലാസമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിഥികള്‍ക്കായി മൂന്നു മികച്ച റസ്റ്റോറന്‍റുകളാണുള്ളത്.ടീ റൂം തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രുചികരമായ ഊണ് അടക്കമുള്ളവ […]
Read more
Advertisement
WhiteswanTV Footer