Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EducationDepartment

മൂന്നാറിൽ മഴയ്ക്കിടെ കായികമേള; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇടുക്കി മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള സംഘടിപ്പിച്ചതിനെതിരെ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ മത്സരം നടത്തിയതിലൂടെ കുട്ടികളെ മാത്രമല്ല, കായിക കേരളത്തിന്റെ ഭാവിയെക്കൂടിയാണ് സർക്കാർ വീഴ്ത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാർ കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായികമേളയ്ക്കിടെയാണ് വിദ്യാർഥികൾ തെന്നിവീണ് പരിക്കേറ്റത്. സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിനിടെ കുട്ടികൾ വീഴുന്ന ദൃശ്യങ്ങൾ […]
Read more

ഷഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ കരാർ നിയമനം

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം ലഭിച്ചത്. നിയമനത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ, പൊലീസിലെ സ്ഥലംമാറ്റം ആവശ്യപ്പെട്ട അളിയനോട് ‘പോയി പണി നോക്കാൻ’ പറഞ്ഞതായി ബിആർഎം ഷഫീർ നടത്തിയ പ്രസംഗം നേരത്തെ ശ്രദ്ധ നേടിയിരുന്നു. […]
Read more

തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം; സംഘാടനത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തില്ല. പരാതിക്കാർ ഇല്ലെന്ന കാരണമാണ് പൊലീസ് പറയുന്നത്. അപകടം ഗുരുതര സ്വഭാവത്തിലുള്ളതല്ലാത്തതിനാൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനിടെ, സംഭവത്തിൽ സംഘാടനത്തിലെ വീഴ്ചയും ചർച്ചയാകുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്ന സംഭവത്തിൽ മാത്രമായി ഒതുങ്ങും. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് പ്രത്യേക അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. ഗെയിംസ് നടത്തുന്നതിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നിരുന്നില്ലെന്നും വിവരങ്ങൾ പുറത്തുവന്നു. […]
Read more

പിഎം ശ്രീ പദ്ധതിയിൽ തൽക്കാലം തുടർനടപടിയില്ല; വിദ്യാഭ്യാസ വകുപ്പ് നടപടികൾ മരവിപ്പിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്‌ലിം ലീഗിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് തുടർനടപടികൾ തൽക്കാലം നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിച്ച് പുതിയ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമായ സാഹചര്യം ഉണ്ടായാൽ മാത്രം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമിതി ചേരുന്നതടക്കമുള്ള നടപടികളും […]
Read more

എയ്ഡഡ് സ്കൂൾ അധ്യാപക-അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ എയ്ഡഡ് സ്കൂൾ സർവീസിൽ പ്രവേശിക്കുന്നത് തടയുന്നതിനായാണ് നടപടി. പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് സ്കൂൾ നിയമനങ്ങളിലും […]
Read more

സബ്ജക്ട് മിനിമം ഒഴിവാക്കിയ തീരുമാനം; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യാതൊരു അക്കാദമിക് ചർച്ചകളും കൂടാതെയാണ് തീരുമാനം എടുത്തതെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ആരോപിച്ചു. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം ആദ്യം എട്ടാം ക്ലാസിലും […]
Read more

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

കാസർകോട്: ക്വിസ് മത്സരത്തിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടികളിലേക്ക്. സംഭവത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി. ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്ച കുമ്പള ഉപജില്ലയിലെ അധ്യാപകർക്കാണ് നോട്ടീസ് അയച്ചത്. അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എഇഒമാർക്കും വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത […]
Read more

ക്വിസ് വിവാദം; അധ്യാപകന്റെ സസ്പെൻഷൻ പ്രാഥമിക നടപടി മാത്രം: മന്ത്രി എൻ. ഷംസുദ്ദീൻ

കാസർകോട്: സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിന്റെ ഭാഗമായിരുന്നില്ല ക്വിസ് മത്സരം. പ്രാദേശികമായി […]
Read more

സവർക്കർ ചോദ്യാവലി വിവാദം; പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്ന് മന്ത്രി

കാസർകോട്: സ്കൂൾ ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെട്ടതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദമായ ക്വിസ് പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധമില്ലെന്നും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ക്വിസെന്നും അബദ്ധം നിറഞ്ഞ ചോദ്യമാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വൈദേശികാധിപത്യത്തിന്റെ പീഡനം ഏറ്റുവാങ്ങിയ നിരവധി മഹാരഥന്മാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച […]
Read more

സവർക്കറെ പുകഴ്ത്തിയ വിവാദ ക്വിസ്; കർശന നടപടിക്ക് നിർദേശം നൽകി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയ വിവാദ ക്വിസിൽ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ ചില സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് ‘ഫ്രീഡം ക്വിസ്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. എന്നാൽ ഈ പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix