Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

ഇടുക്കി: മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നാണ് നിർദേശം. ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയെ തുടർന്ന് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തിൽ പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന രാസമാലിന്യം മലങ്കര ജലാശയത്തിൽ കലർന്നതിനെ […]
Read more

മലങ്കര ഡാമിന്‍റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ

ഇടുക്കി: ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഡാമിന്റെ സംഭരണ ശേഷിയുടെ 48.95 ശതമാനവും എക്കലും മണ്ണും നിറഞ്ഞതായി കണ്ടെത്തിയത്. മണ്ണും ചെളിയും അടിഞ്ഞുകൂടിയതോടെ ചെറിയ മഴ ലഭിച്ചാൽ പോലും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കിവിടേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം തൊടുപുഴ, മൂവാറ്റുപുഴ നഗര മേഖലകളിൽ വെള്ളക്കെട്ട് പതിവാകുന്നതായും റിപ്പോർട്ടുകളുണ്ട്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ […]
Read more

മലങ്കര ഡാമിൽ രാസമാലിന്യം കലർന്നെന്ന് പരാതി; വെള്ളത്തിൽ എണ്ണപ്പാട

തൊടുപുഴ: ഇടുക്കി മലങ്കര ഡാമിലെ ജലാശയത്തിൽ രാസമാലിന്യം കലർന്നതായി നാട്ടുകാരുടെ പരാതി. നിരവധി ശുദ്ധജല പദ്ധതികൾക്ക് ഉപയോഗിക്കുന്നതും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതുമായ ജലാശയത്തിലാണ് മലിനീകരണം കണ്ടെത്തിയത്. രാവിലെ മുതൽ ഡാമിലെ വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജലാശയത്തിന് സമീപം പ്രവർത്തിക്കുന്ന ചില ഫാക്ടറികളിൽ നിന്നാണ് രാസമാലിന്യം ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രാവിലെ ഡാമിൽ കുളിക്കാനിറങ്ങിയ ചിലർക്ക് ശരീരത്തിൽ ചെറിച്ചിൽ അനുഭവപ്പെട്ടതായും പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡാമിലെ വലിയൊരു ഭാഗത്ത് […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നുവിടാനാണ് തീരുമാനം. ജലവിതരണ ചടങ്ങിൽ തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ ജലമാണ് അണക്കെട്ടിൽ നിന്ന് ലഭ്യമാക്കുന്നത്. സാധാരണയായി ജൂൺ ഒന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാറുള്ളത്. എന്നാൽ ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലധികം വൈകിയാണ് ഷട്ടർ തുറക്കുന്നത്. ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനം […]
Read more

ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞു; യുവാവ് മരിച്ചു, മൂന്നുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ ഏറമ്പടത്തിന് സമീപം ചിന്നാർപ്പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കാഞ്ഞിരങ്കുളം കരുമാരക്കാല ബഥേൽ ഇല്ലം സ്വദേശി ജെറിൻ ഏണസ്റ്റ് (28) ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റപ്പോൾ, മൂന്നുവയസ്സുകാരനായ മകൻ ജോഹാൻ ഇമ്മാനുവൽ ഏണസ്റ്റ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 6.30ഓടെ ഏറമ്പടത്തിനും കരിന്തരുവിക്കും ഇടയിൽ സർക്കാർ യു.പി. സ്കൂളിന് സമീപമാണ് അപകടം. തിരുവനന്തപുരത്തുനിന്ന് ഇടുക്കി ചേലച്ചുവട്ടിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണംവിട്ട് […]
Read more

ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: ഏലപ്പാറ നാലാം മൈലിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. അപകടത്തിൽ ജെറിന്റെ ഭാര്യ ദിവ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ചേലച്ചുവടുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ജെറിന് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ജെറിനെ പുറത്തെടുത്ത് ആശുപത്രിയിൽ […]
Read more

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച; മുഖ്യമന്ത്രിതല നീക്കത്തിന് കേരളം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തിൽ തമിഴ്നാടുമായി ചർച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും, അതിനുള്ള സാധ്യതകൾ കേരളം തേടുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്നും, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദേശപ്രകാരം നിലവിൽ 142 അടിയായി ജലനിരപ്പ് നിലനിർത്തുന്നതാണുള്ളത്. ഇതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ലെന്നും […]
Read more

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; നാല് അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുന്നു. ഇടവിട്ട് മാത്രമാണ് ഇപ്പോൾ മഴ ലഭിക്കുന്നത്. ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല് അണക്കെട്ടുകൾ തുറന്ന് വെള്ളം ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ഇന്നലെ മാത്രം 9 അടി വെള്ളമാണ് കൂടിയത്. നിലവിൽ ജലനിരപ്പ് 2339.62 അടിക്ക് മുകളിലാണ്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദേശം തുടരുന്നു. വിനോദസഞ്ചാര […]
Read more

കോഡ് ഭാഷയിലെ ലഹരിക്കച്ചവടം പൊളിച്ച് എക്സൈസ്; പ്രതി പിടിയിൽ

ഇടുക്കി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ടൗണിലെ ടീഷോപ്പിലും വ്യാപാരിയുടെ വീട്ടിലും നിന്ന് 22 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പായ്ക്കറ്റ് ഒ.സി.ഡി. പേപ്പറുകളും പിടിച്ചെടുത്തു. സംഭവത്തിൽ നെടുങ്കണ്ടം സ്വദേശി കാരിശ്ശേരി മജീദ് ഹാസിമിനെ അറസ്റ്റ് ചെയ്തു. ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളെ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ലഹരിവിൽപ്പന കണ്ടെത്തിയത്. പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു […]
Read more

കനത്ത മഴ; മൂന്നാർ ഭാഗത്ത് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിൽ ജൂലൈ 29, 31, ഓഗസ്റ്റ് 1 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മുൻപ് ഈ മേഖലയിലെ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണമായത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നിലവിൽ ഒരുവരി ഗതാഗതം […]
Read more

Recent News

Advertisement
WhiteswanTV Footer