ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി; ഗൃഹനാഥന് പരിക്കേറ്റു
ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഉപ്പുതറ സ്വദേശി എം. അൻസാരിയുടെ വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ അൻസാരിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. അതേസമയം, പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Read more

