Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

വിവാഹസദ്യ വിളമ്പുന്നതിനിടെ വരന്റെ ബന്ധുക്കളും കേറ്ററിങ്ങുകാരും ഏറ്റുമുട്ടി

ഇടുക്കി: വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. സംഭവത്തിൽ വരന്റെ ബന്ധുക്കളും കേറ്ററിങ് ജീവനക്കാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60), സുധ (37), റിധിൻ (17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. വിവാഹ […]
Read more

രാഷ്ട്രീയമുപേക്ഷിച്ച് രാജ് ചക്രവർത്തി

കൊൽക്കത്ത:കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലേക്ക്. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് നിരവധി പ്രവർത്തകരാണ് രം​ഗത്ത് വന്നിരിക്കുന്നത്. മുൻ ബാരക്പൂർ എംഎൽഎയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ രാജ് ചക്രവർത്തി രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തെ ചോദ്യം ചെയ്ത് മുൻമന്ത്രിമാർ ഉൾപ്പടെ രം​ഗത്തുവന്ന സാഹചര്യത്തിലാണ് രാജ് ചക്രവർത്തിയുടെ വിടവാങ്ങൽ പ്രഖ്യാപനം. “2021-ലാണ് എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അഞ്ച് വർഷം ജനങ്ങൾക്കായി പ്രവർത്തിക്കാൻ സാധിച്ചു. 2026-ൽ […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം, വീട്ടുവളപ്പിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വീട്ടുവളപ്പിൽ വീണ്ടും പരിശോധന നടത്തി പോലീസ്. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജി, എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 28-നാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിലെ വീടിനുസമീപമുള്ള പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ […]
Read more

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ വി.ഡി. സതീശന് അനുകൂലമായി നടത്തിയ പ്രകടനത്തെ തുടർന്ന് ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെയാണ് നീക്കം […]
Read more

’60 വർഷമായി ഇവിടെ, പഞ്ചായത്തിൽ എഴുതിക്കൊടുത്തിട്ടും വീട് ലഭിച്ചില്ല തെരുവിലാണ് ഇപ്പോൾ

ഇടുക്കി:ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇടുക്കി പൂപ്പാറ പന്നിയാർ പുഴയോരത്തെ അനധികൃത കയ്യേറ്റങ്ങൾ റവന്യു വകുപ്പ് പൊളിച്ചുനീക്കി തുടങ്ങി. 29 കുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പുനരധിവാസം ഉറപ്പാക്കാതെയുള്ള നടപടി മനുഷ്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നടപടിയുടെ ഭാഗമായി പന്നിയാർ […]
Read more

പൂപ്പാറയിൽ പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടർ

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചു. പ്രദേശത്ത് നിർമിച്ചിരുന്ന ഒരു ക്ഷേത്രവും ഒരു പള്ളിയും ഉൾപ്പെടെ കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഇന്ന് രാവിലെ മുതലാണ് കയ്യേറ്റമായി കണ്ടെത്തിയ നിർമ്മിതികൾ നീക്കം ചെയ്യുന്നത് ആരംഭിച്ചത്. ആകെ 88 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ തന്നെ പൊളിച്ചുനീക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന കെട്ടിടങ്ങൾ റവന്യു വകുപ്പ് നേരിട്ട് പൊളിച്ചുനീക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read more

അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കിടെ കട്ടിൽ തകർന്നു; രോഗിയെ ഡോക്ടർ രക്ഷപ്പെടുത്തി

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട മുറിയിൽ ചികിത്സയ്ക്കിടെ ഡ്രസിങ് ടേബിൾ (കട്ടിൽ) തകർന്ന സംഭവം. കട്ടിൽ ഒടിഞ്ഞതിനെ തുടർന്ന് രോഗി നിലത്തേക്ക് വീഴാനായിരുന്നെങ്കിലും ഡോക്ടറും ജീവനക്കാരനും ചേർന്ന് അദ്ദേഹത്തെ ഉടൻ താങ്ങിപ്പിടിച്ചതിനാൽ വലിയ അപകടം ഒഴിവായി. ബൈസൺവാലി ഇരുപതേക്കർ സ്വദേശിയായ വനരാജ് (52) കയ്യിലെ മുറിവിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു. സർജൻ ഡോ. ടിറ്റി മാത്യുവാണ് അദ്ദേഹത്തെ ഡ്രസിങ് റൂമിലെ മടക്കാവുന്ന കട്ടിലിൽ കിടത്തി ചികിത്സിച്ചിരുന്നത്. ഇതിനിടയിൽ കട്ടിലിന്റെ ഒരു ഭാഗം തകരുകയായിരുന്നു.
Read more

ആനയിറങ്കലിൽ യുവതിയുടെ മരണം കൊലപാതകം

ഇടുക്കി: ആനയിറങ്കലിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. ശങ്കരപാണ്ഡ്യൻമേട് സ്വദേശി ജഗൻമോഹന്റെ ഭാര്യ ശാന്തി (36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജഗൻമോഹന്റെ സഹോദരിയുടെ ഭർത്താവായ രാമകൃഷ്ണൻ (50) അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് ശാന്തിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ജഗൻമോഹൻ വീട്ടിലെത്തിയപ്പോഴാണ് ശാന്തി ബോധരഹിതയായി കിടക്കുന്നത് കണ്ടത്. തുടർന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ആദ്യം മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നിരുന്നില്ല. എന്നാൽ ശാന്തൻപാറ പോലീസിന് സംശയം […]
Read more

20,000ത്തിലധികം ഭൂരിപക്ഷം; ഇടുക്കി റോയ് കെ പൗലോസിനൊപ്പം

ഇടുക്കി: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോയ് കെ പൗലോസ് വിജയം നേടി. 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. റോയ് കെ പൗലോസിന് 70,562 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ 46,740 വോട്ടുകൾ നേടി. വാശിയേറിയ പോരാട്ടമായി കരുതിയ മത്സരത്തിൽ റോഷി അഗസ്റ്റിന് കനത്ത തോൽവിയാണ് നേരിട്ടത്. 2001 മുതൽ റോഷി അഗസ്റ്റിന്റെ ശക്തമായ മണ്ഡലമായിരുന്നു ഇടുക്കി. 2021ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം 66,436 വോട്ടുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ […]
Read more

ഇടുക്കിയിൽ തോൽവി സമ്മതിച്ച് റോഷി അഗസ്റ്റിൻ; ജനവിധി മാനിക്കുന്നുവെന്ന് പ്രതികരണം

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ജനവിധിയെ മാനിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും ജനങ്ങളുടെ തീരുമാനത്തെ മറികടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും, ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ പുതിയ ജനപ്രതിനിധിക്ക് മുഴുവൻ പിന്തുണയും നൽകുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുന്നണി മാറ്റത്തെ കുറിച്ച് പാർട്ടിയിൽ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും, വിജയം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമായി ഉണ്ടായതായി […]
Read more
Advertisement
WhiteswanTV Footer