കൊൽക്കത്ത:കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലേക്ക്. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് നിരവധി പ്രവർത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്. മുൻ ബാരക്പൂർ എംഎൽഎയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ രാജ് ചക്രവർത്തി രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തെ ചോദ്യം ചെയ്ത് മുൻമന്ത്രിമാർ ഉൾപ്പടെ രംഗത്തുവന്ന സാഹചര്യത്തിലാണ് രാജ് ചക്രവർത്തിയുടെ വിടവാങ്ങൽ പ്രഖ്യാപനം. “2021-ലാണ് എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അഞ്ച് വർഷം ജനങ്ങൾക്കായി പ്രവർത്തിക്കാൻ സാധിച്ചു. 2026-ൽ ആ അധ്യായം അവസാനിച്ചിരിക്കുന്നു. അതോടൊപ്പം എന്റെ രാഷ്ട്രീയ ജീവിതവും അവസാനിക്കുന്നു,” രാജ്പാർട്ടിയിൽ മമതാ ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും തമ്മിലുള്ള അധികാരത്തർക്കം പരസ്യമായിരിക്കുകയാണെന്നാണ് മുൻ മന്ത്രി രവീന്ദ്രനാഥ് ഘോഷ് ഉന്നയിച്ച ആരോപണങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടി ഇപ്പോൾ രണ്ട് തട്ടായി മാറിയിരിക്കുന്നു. ‘ഒന്ന് ‘ദീദി’യും മറ്റൊന്ന് അഭിഷേകും. സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ അഭിഷേക് മമതയെ സമ്മർദത്തിലാക്കുന്നു. ഇതിനാൽ സ്വാഭാവികമായ തീരുമാനങ്ങൾ എടുക്കാൻ മമതയ്ക്ക് കഴിയുന്നില്ല’- എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
മുൻ ക്രിക്കറ്റ് താരവും മന്ത്രിയുമായിരുന്ന മനോജ് തിവാരി ഹൗറയിലെ വികസന പ്രവർത്തനങ്ങൾ പാർട്ടിയിലെ വിഭാഗീയത മൂലം തടസ്സപ്പെട്ടുവെന്ന് ആരോണവുമായി രംഗത്തുവന്നു. മുൻ എംഎൽഎ വികാസ് റോയ് ചൗധരി തെരഞ്ഞെടുപ്പ് കൺസൾട്ടൻസിയായ ഐ-പാക്കിനെതിരെയാണ് ആഞ്ഞടിച്ചത്. ബംഗാളികളല്ലാത്ത കുട്ടികൾ വന്ന് തങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചതാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തൃണമൂൽ വക്താവ് റിജു ദത്ത പരസ്യമായി മാപ്പപേക്ഷിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് താൻ നടത്തിയ 99 ശതമാനം വ്യക്തിപരമായ അധിക്ഷേപങ്ങളും പാർട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ കുടുംബം ആക്രമിക്കപ്പെട്ടപ്പോൾ പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.ബിസിനസ്സുകാരിൽ നിന്നും കരാറുകാരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം പിരിക്കാൻ തയ്യാറാകാത്തതിനാലാണ് അഭിഷേക് ബാനർജി തന്നെ പുറത്താക്കിയതെന്ന് മുൻ ഹൗറ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ ഡോ. സുജോയ് ചക്രവർത്തി ആരോപിച്ചു. ചക്രവർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.






