Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bangal

എസ്‌ഐആർ നടപടികൾ കർശനമാക്കി ബിജെപി സർക്കാർ; ബംഗാളിലും ബിഹാറിലും ആനുകൂല്യങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി:പശ്ചിമ ബംഗാളിലും ബിഹാറിലും എസ്‌ഐആർ (SIR) പട്ടികയുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കാൻ ബിജെപി സർക്കാരുകൾ തീരുമാനിച്ചു. എസ്‌ഐആർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പെൻഷൻ, റേഷൻ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ പൂർണ്ണമായും നിഷേധിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിൽ മുൻപ് മമത ബാനർജി സർക്കാർ നടപ്പിലാക്കിയിരുന്ന ലക്ഷ്മി ഭണ്ഡാർ പദ്ധതി പൂർണ്ണമായും നിർത്തലാക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിശോധനയിൽ ബംഗാളിൽ മാത്രം 91 ലക്ഷം ആളുകളെയാണ് നിലവിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ […]
Read more

സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകം;മൂന്ന് പ്രൊഫഷണൽ കൊലയാളികൾ പിടിയിൽ, പ്രതികളെ കുടുക്കിയത് യുപിഐ പേയ്‌മെന്റ്

ലഖ്‌നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രാഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രൊഫഷണൽ കൊലയാളികളെ പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ബിഹാർ പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ പിടികൂടി. നോർത്ത് 24 പർഗാനാസിലെ വീടിന് സമീപം വെച്ച് ബുധനാഴ്ച രാത്രിയാണ് ചന്ദ്രനാഥ് രാഥ് അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹത്തിന് നേരെ പതിയിരുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം […]
Read more

രാഷ്ട്രീയമുപേക്ഷിച്ച് രാജ് ചക്രവർത്തി

കൊൽക്കത്ത:കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലേക്ക്. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് നിരവധി പ്രവർത്തകരാണ് രം​ഗത്ത് വന്നിരിക്കുന്നത്. മുൻ ബാരക്പൂർ എംഎൽഎയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ രാജ് ചക്രവർത്തി രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തെ ചോദ്യം ചെയ്ത് മുൻമന്ത്രിമാർ ഉൾപ്പടെ രം​ഗത്തുവന്ന സാഹചര്യത്തിലാണ് രാജ് ചക്രവർത്തിയുടെ വിടവാങ്ങൽ പ്രഖ്യാപനം. “2021-ലാണ് എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അഞ്ച് വർഷം ജനങ്ങൾക്കായി പ്രവർത്തിക്കാൻ സാധിച്ചു. 2026-ൽ […]
Read more

ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമം; സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങൾ അക്രമാസക്തമാകുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ മറ്റൊരു വെടിവെപ്പിൽ ബിജെപി പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ബസീർഹട്ട് ജില്ലയിൽ പാർട്ടി പതാക സ്ഥാപിക്കുന്നതിനിടെ രോഹിത് റോയ് എന്ന ബിജെപി പ്രവർത്തകനാണ് വെടിയേറ്റത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാമത്തെ അക്രമം റിപ്പോർട്ട് ചെയ്തത് എന്നത് സംസ്ഥാനത്തെ […]
Read more

ബംഗാളിൽ രാഷ്ട്രീയ മാറ്റം;മമതയ്ക്കും അഭിഷേകിനും സുരക്ഷ കുറച്ചു

ബംഗാൾ:പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി വൻ വിജയം നേടിയതോടെ, മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റം വരുത്തി. ബുധനാഴ്ച രാവിലെ മുതൽ ഇരുവരുടെയും വസതികൾക്കും ഓഫീസുകൾക്കും മുന്നിൽ വിന്യസിച്ചിരുന്ന അധിക സുരക്ഷാ ഉദ്യോഗസ്ഥരെ പൊലീസ് പിൻവലിച്ചു. മമതയ്ക്കും അഭിഷേകിനും ഇനി മുതൽ Z+ കാറ്റഗറി സുരക്ഷ മാത്രമാണ് ലഭിക്കുകയെന്നും ഔദ്യോഗിക പദവികളുടെ ഭാഗമായി നൽകിയിരുന്ന പ്രത്യേക സുരക്ഷാ […]
Read more

ലുങ്കിയുടുത്താൽ വോട്ടില്ല; ബംഗാളിൽ വോട്ടർമാരെ തടഞ്ഞ് കേന്ദ്ര സേന

ഗായ്‌ഘട്ട : പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള ഗായ്‌ഘട്ട മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ അത്യന്തം നാടകീയവും പ്രതിഷേധാർഹവുമായ സംഭവങ്ങളാണ് അരങ്ങേറിയത്. ബംഗാളിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായ പരമ്പരാഗത വസ്ത്രമായ ലുങ്കി ധരിച്ചെത്തിയ വോട്ടർമാരെ കേന്ദ്ര സേനാംഗങ്ങൾ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഗോബർദംഗയ്ക്ക് സമീപമുള്ള കുച്ചുലിയ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുതിർന്ന പൗരന്മാരെപ്പോലും വസ്ത്രധാരണത്തിന്റെ പേരിൽ തടഞ്ഞുവെച്ചത് വോട്ടർമാരെയും നാട്ടുകാരെയും ഒരുപോലെ പ്രകോപിപ്പിച്ചു. വോട്ട് ചെയ്യാൻ […]
Read more

കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാൻ ബിജെപി നീക്കം; വൻ ഭൂരിപക്ഷം നൽകണമെന്ന് മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുമെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരിക്കുകയാണ്. സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂരിൽ നടന്ന ആവേശകരമായ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ മമത രൂക്ഷമായി വിമർശിച്ചത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കണ്ടതുപോലെ, ജനവിധി അട്ടിമറിച്ച് എംഎൽഎമാരെ വിലയ്‌ക്കെടുത്ത് സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്ന് അവർ ആരോപിച്ചു. വൻ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജനങ്ങളുടെ […]
Read more

അമിത് ഷാ വിജയമുറപ്പിക്കുന്നു; ചരിത്രമായി 92 ശതമാനം പോളിങ്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് വൻ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110-ലധികം സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി ആധികാരികമായ വിജയം കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ പോളിങ് ശതമാനത്തിലുണ്ടായ അഭൂതപൂർവമായ വർധനവ് ബിജെപിക്ക് അനുകൂലമായ ഒരു ‘സുനാമി തരംഗ’ത്തിന്റെ സൂചനയാണെന്നും ദീദി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി സർക്കാർ ബംഗാളിൽ അധികാരമേൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏപ്രിൽ 29-ന് […]
Read more

തിരഞ്ഞെടുപ്പ് ചൂടിനിടെ ബംഗാളിൽ ഐ-പാക് പ്രവർത്തനം നിർത്തി; തൃണമൂൽ ക്യാമ്പിൽ ആശങ്ക

​കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കവെ, തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക് (I-PAC) താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ​ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരെ നേരിൽ കാണുന്നതിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് അസോഷ്യേറ്റ് ലെവൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്പനി […]
Read more

ബംഗാൾ നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന്റെ വിധി നിർണ്ണയിക്കാൻ ബഹാരംപുർ

ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ബഹാരംപുർ കടന്നുപോകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ, ഇടതുപക്ഷവും തൃണമൂലും ബിജെപിയും മാറിമാറി തരംഗങ്ങൾ സൃഷ്ടിച്ചപ്പോഴും ഉലയാതെ നിന്ന ഏക തൂണായിരുന്നു അധീർ രഞ്ജൻ ചൗധരി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹാരംപുരിന്റെ മണ്ണിൽ ആദ്യമായി അദ്ദേഹം തോൽവിയുടെ കയ്പുനീർ കുടിച്ചു. ഈ പരാജയം ഒരു വ്യക്തിയുടെ തോൽവി എന്നതിലുപരി ബംഗാളിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ നിലനിൽപ്പിനെ […]
Read more
Advertisement
WhiteswanTV Footer