Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

“മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്; കുഞ്ഞ് ആഞ്ചലോയ്ക്ക് മമ്മുക്കയുടെ സ്നേഹ സമ്മാനം

നിശബ്ദതയുടെ ഇരുൾമുറിയിൽ തളച്ചിടപ്പെട്ട ഒരു കുഞ്ഞുജീവിതം ആദ്യമായി പ്രകാശത്തിന്റെ കിരണങ്ങൾ കാണുന്നത് പോലെയാണ് ആഞ്ചലോയുടെ ജീവിതത്തിലേക്ക് ആ ശബ്ദം കടന്നുവന്നത്. ചുറ്റുമുള്ള ലോകം നിശബ്ദമായ ഒരു ചലച്ചിത്രം പോലെ ആസ്വദിച്ചിരുന്ന ആ നാലുവയസ്സുകാരന്റെ കാതുകളിലേക്ക്, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ വാത്സല്യം തുളുമ്പുന്ന വാക്കുകൾ ഒരു അമൃതവർഷമായി പെയ്തിറങ്ങി. “മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം…” അത്രയും കാലം നിശബ്ദമായിരുന്ന ആഞ്ചലോയുടെ കുഞ്ഞുലോകം ആ നിമിഷം വിറകൊണ്ടു. […]
Read more

കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളിൽ കണ്ടെത്തി

ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ അവശനിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കാട്ടിനകത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ധന്യയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് അവരെ കാട്ടിനുള്ളിലെ കുടിലിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. അവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ധന്യ വീടു വിട്ടിറങ്ങിയതാകാമെന്നാണ് […]
Read more

ഇടുക്കി നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം പച്ചടിക്ക് സമീപം, പച്ചടി സ്വദേശിനി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യുവിനെയും, മകൻ റെജിയെയും കുറച്ചുനാളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാകും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക. ഇരുവരും കാണാതായതിനെ തുടർന്ന് നാട്ടുകാർ ഇളയ മകൻ സജിയോട് വിവരം ചോദിച്ചപ്പോൾ, പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം മകളെ […]
Read more

ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി റേഷൻ തിരിമറി നടന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജില്ലാ കലക്ടർ. ഒന്നര വർഷത്തിനിടെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരി കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. പരാതിയെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ കേരള സ്റ്റേറ്റ് ഫുഡ് കമ്മീഷൻ ചെയർമാൻ നേരിട്ട് സ്ഥലം സന്ദർശിച്ചതിനുശേഷമാണ് നടപടി ശക്തമാക്കിയത്. വിതരണ ചുമതലയുള്ള ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യും. ഒരു […]
Read more

പിടികൂടി കാട്ടിൽവിട്ട കടുവ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി: മൂന്നാറിൽ നിന്ന് പിടികൂടി ഉൾവനത്തിൽ വിട്ട കടുവ വീണ്ടും ജനവാസ മേഖലയിലെത്തി. തങ്കമല മാട്ടുപ്പട്ടി ആറാംനമ്പർ ഭാഗത്ത് കടുവയെ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. കടുവ ജനവാസ പ്രദേശത്തേക്ക് കടന്നതോടെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. കടുവയെ വീണ്ടും പിടികൂടാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതിനായി രാത്രിയോടെ രണ്ട് കൂടുകൾ സ്ഥാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നതിനാൽ കടുവയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കടുവയെ പിടികൂടിയാൽ വീണ്ടും കാട്ടിൽ വിടണോ, അല്ലെങ്കിൽ മൃഗശാലയിലേക്ക് മാറ്റണോ എന്ന […]
Read more

മറ്റൊരു വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞു

ഇടുക്കി: മറ്റൊരു വാഹനത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുവന്താനം അമലഗിരിക്കു സമീപം ശനിയാഴ്ച വൈകിട്ട് നാലോടെ സംഭവിച്ച അപകടത്തിലാണ് തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്തും ജോയിയും രക്ഷപ്പെട്ടത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ കാർ മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു വീഴുകയായിരുന്നു. പയർവള്ളി പടർപ്പുകളിലേക്കാണ് വാഹനം പതിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ ഉടൻ തന്നെ കൊക്കയിലിറങ്ങി […]
Read more

ലൈംഗികാതിക്രമവും പീഡനവും നേരിട്ട 93 അതിജീവിതകൾക്ക്‌ സഹായധനം നൽകി

ഇടുക്കി: ജില്ലയിലെ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതകൾക്ക് സർക്കാർ ധനസഹായം നൽകി. മൊത്തം 5.21 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിൽ 4.81 ലക്ഷം രൂപ 93 പേർക്കായി ഇതിനകം വിതരണം ചെയ്തു. 2023, 2024, 2025 വർഷങ്ങളിൽ അതിക്രമത്തിനിരയായവർക്കുള്ള നഷ്ടപരിഹാരമാണ് നൽകിയത്. ഇനിയും നാല് അതിജീവിതകൾക്ക് കൂടി സഹായം നൽകാനുണ്ട്. ചില കേസുകളിലെ ഇരകളെ കണ്ടെത്താനാകാത്തതിനാൽ നഷ്ടപരിഹാരം നൽകാനായിട്ടില്ലെന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഇവരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഷ്ടപരിഹാരം […]
Read more

ഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഭീഷണി

ഇടുക്കി: സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നതിനിടെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത് ആശങ്ക ഉയർത്തുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൽ ഇപ്പോൾ സംഭരണ ശേഷിയുടെ ഏകദേശം 35 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമസാധ്യത ശക്തമാകുകയാണ്. വരാനിരിക്കുന്ന കാലയളവിൽ വേനൽമഴയും തെക്കുപടിഞ്ഞാറൻ മൺസൂണും സാധാരണതിലും കുറവായിരിക്കാമെന്ന കാലാവസ്ഥാ റിപ്പോർട്ടുകളും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം പത്ത് അടിയോളം കുറവാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്, ഇപ്പോൾ 2335 […]
Read more

സോറി, ഫ്‌ളാറ്റ് മാറിപ്പോയി; വീട് മാറി കയറി അതിഥി തൊഴിലാളി

ഇടുക്കി: കട്ടപ്പനയില്‍ പട്ടാപ്പകല്‍ അതിഥി തൊഴിലാളി വീട്ടില്‍ അതിക്രമിച്ച് കയറി. വീട്ടിൽ കയറിയ ഇയാൾ മുറിക്കുള്ളിലേക്ക് കയറിയതോടെ വീട്ടിലുള്ളവർ മുറി ഉടൻ തന്നെ ലോക്ക് ആക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ്, തൊട്ട് അടുത്താണ് ഇയാൾ താമസിച്ചിരുന്ന വീട്. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ഇയാൾ മദ്യപിച്ചിരുന്നതായും […]
Read more

ധാന്യം എത്തിയതിനോ വിതരണം ചെയ്തതിനോ രേഖയില്ല; ക്രമക്കേട് സ്ഥിരീകരിച്ച് ഭക്ഷ്യ കമ്മിഷൻ

ഇടുക്കി: ഇടമലക്കുടിയിലെ റേഷൻകടയിൽ ക്രമക്കേട് നടന്നതായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ സ്ഥിരീകരിച്ചു. കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മൻ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേട് ഉണ്ടായതായി കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. റേഷൻകടയിൽ ഭക്ഷ്യധാന്യം എത്തിയതിന്റെയോ, ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിന്റെയോ രേഖകൾ ഇല്ലെന്ന് കമ്മിഷൻ കണ്ടെത്തി. ആവശ്യമായ രജിസ്റ്ററുകളും സൂക്ഷിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കട പ്രവർത്തിച്ചതെന്നും അറിയിച്ചു. സൊസൈറ്റിക്കുടി, ഇഡലിപ്പാറക്കുടി, കവക്കാട്ടുകുടി, മീൻകുത്തിക്കുടി, ഇരുപ്പ്കല്ല് കുടി, വെള്ളവരക്കുടി തുടങ്ങിയ പ്രദേശങ്ങളിലെ ഗുണഭോക്താക്കളുമായി കമ്മിഷൻ […]
Read more

Recent News

Advertisement
WhiteswanTV Footer