Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ അവശനിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കാട്ടിനകത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ധന്യയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് അവരെ കാട്ടിനുള്ളിലെ കുടിലിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. അവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ധന്യ വീടു വിട്ടിറങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ഫോൺ കോൾ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കാണാതായ വിവരം പുറത്തുവന്നതോടെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഒടുവിൽ ധന്യയെ കണ്ടെത്തിയത്.

Recent News

Advertisement
WhiteswanTV Footer