Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുമുഖ എംഎൽഎമാർ നിയമസഭയെ ഗൗരവമായി സമീപിക്കുന്നില്ല; വിമർശനവുമായി സ്പീക്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പുതുമുഖ എംഎൽഎമാർ നിയമസഭയെ ഗൗരവമായി സമീപിക്കുന്നില്ലെന്ന വിമർശനവുമായി സ്പീക്കർ എ.എൻ. ഷംസീർ രംഗത്ത്. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷമാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.

വരാനിരിക്കുന്ന നിയമസഭാംഗങ്ങൾ സഭയെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ഉപദേശിച്ച ഷംസീർ, പുതിയ അംഗങ്ങൾ സഭയ്ക്കുള്ളിൽ വേണ്ടത്ര സമയം ചെലവഴിക്കുന്നില്ലെന്ന് വിമർശിച്ചു. പുസ്തകങ്ങൾ വായിച്ച് സഭാ നടപടികൾ പഠിക്കുന്നതുകൊണ്ട് മാത്രം പോരെന്നും, സഭയിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്-എൽഡിഎഫ് ഭേദമില്ലാതെ പല പുതുമുഖ അംഗങ്ങളും സഭയിൽ ആവശ്യത്തിന് സാന്നിധ്യമില്ലെന്ന വിമർശനവും അദ്ദേഹം ഉയർത്തി. അതേസമയം, സീനിയർ അംഗങ്ങൾ സഭയിൽ കൂടുതൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer