ചെന്നൈ: ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി ഒരു നിമിഷം പിറന്നിരുന്നു. വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ മിന്നൽ സ്റ്റംപിങ് കണ്ട് എതിർ ടീം പോലും ഒന്ന് പകച്ചു. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പുറത്താക്കാനായിരുന്നു കണ്ണടച്ചു തുറക്കും വേഗത്തിലുള്ള സഞ്ജുവിന്റെ സ്റ്റംപിങ്.
ഗുജറാത്ത് ഇന്നിങ്സിന്റെ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ചെന്നൈ സ്പിന്നർ നൂർ അഹമ്മദ് ലെഗ് സൈഡിലേക്ക് എറിഞ്ഞ ഫുൾ ലെങ്ത് പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച ഗില്ലിനു പിഴച്ചു. ഇടത്തേയ്ക്കു നീങ്ങി പന്ത് കയ്യിലൊതുക്കിയ സഞ്ജു, മിന്നൽവേഗത്തിൽ സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. ഗിൽ ഔട്ടാണോ എന്നതിൽ കമന്റേറ്റർമാർ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചെങ്കിലും സഞ്ജുവിന് അതുറപ്പായിരുന്നു. റീപ്ലേയിൽ ബെയിലുകൾ തെറിക്കുമ്പോൾ ഗില്ലിന്റെ പിൻകാൽ വായുവിലായിരുന്നെന്ന് തേർഡ് അംപയർ സ്ഥിരീകരിച്ചു.
𝙁𝙖𝙨𝙩 𝙝𝙖𝙣𝙙𝙨 𝙖𝙩 𝘾𝙝𝙚𝙥𝙖𝙪𝙠…we’ve seen this before 😉
— Star Sports (@StarSportsIndia) April 26, 2026
Sanju Samson’s sharp glove work brings the first breakthrough for #CSK! 🔥#TATAIPL 2026 ➡️ #CSKvGT | LIVE NOW 👉 https://t.co/adMxdN25HT pic.twitter.com/9H8IfmaQUg
മുൻ നായകനും ഇന്ത്യൻ ഇതിഹാസവുമായ മഹേന്ദ്രസിംഗ് ധോണിയുടെ സ്റ്റംപിങ്ങുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ആ നിമിഷം.




