Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: missing case

ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി

കൊച്ചി: ആലുവയിൽ 12 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ശ്രീജേഷിന്റെ മകൾ ശ്രീഭദ്രയെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. വീട്ടിൽനിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ ശ്രീഭദ്ര അവിടെ എത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ശ്രീഭദ്രയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താൻ പൊലീസ് […]
Read more

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: മൂന്നംഗ കുടുംബം എട്ട് ദിവസത്തിന് ശേഷം സുരക്ഷിതരായി കണ്ടെത്തി. വാണിയംകുളത്ത് നിന്ന് കാണാതായ ബാബു ഭാസ്‌കറിനെയും കുടുംബത്തെയുമാണ് ഷൊർണൂർ പൊലീസ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് കണ്ടെത്തിയത്. വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്വേഷണസംഘം കുടുംബത്തെ കണ്ടെത്തിയത്. തിരച്ചിലിൽ ബാബു ഭാസ്‌കറിന്റെ മൂത്തമകൻ വൈശാഖും പൊലീസിനൊപ്പം പങ്കുചേർന്നിരുന്നു. ശർക്കര വ്യാപാരവുമായി ബന്ധപ്പെട്ട് കുടുംബത്തിന് മൈസൂരുവിൽ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. നാടുകാണി ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ […]
Read more

മുക്കം പോലീസ് സ്റ്റേഷനിലെ SI യെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ മൈസൂരിൽ

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ അബ്ദുൽ റഷീദിനെ കാണാതായ സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ശക്തമാക്കി. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായെന്നാണ് പരാതി. രാവിലെ 6.30ഓടെ മകളുമായി ബൈക്കിൽ വീട്ടിൽ നിന്ന് ഇറങ്ങിയ റഷീദ്, മകളെ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ഇറക്കിയ ശേഷമാണ് അപ്രത്യക്ഷനായത്. തുടർന്ന് ജോലി സ്ഥലമായ മുക്കം പോലീസ് സ്റ്റേഷനിലേക്കോ തിരികെ വീട്ടിലേക്കോ അദ്ദേഹം എത്തിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥിനിയെ കാണാതായി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ യു. അമൃതയെയാണ് കഴിഞ്ഞ ദിവസം മുതൽ ഹോസ്റ്റലിൽ നിന്ന് കാണാതായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ കാണാൻ പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞാണ് അമൃത ഹോസ്റ്റലിൽ നിന്ന് പുറത്തുപോയതെന്ന് വിവരമുണ്ട്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് സഹപാഠികളും ഹോസ്റ്റൽ അധികൃതരും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട കടുത്ത […]
Read more

റിസോർട്ട് ജോലിക്കാരനെ കാണാതായി; വ്യാപക തിരച്ചിൽ‌

കോഴിക്കോട്: ഊട്ടി കോത്തേരി സ്വദേശി സതീഷ് (33) വനത്തിൽ കാണാതായി. പൂവാറൻതോട് റിസോർട്ടിൽ ജോലി ചെയ്യുന്ന ഇയാൾ 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ തിരികെ എത്തിയില്ല. ഇതിനെ തുടർന്ന് ഇന്ന് രാവിലെ പൊലീസും വനം വകുപ്പും ചേർന്ന് വനത്തിൽ തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ പങ്കുചേർന്നിട്ടുണ്ട്.
Read more

കൊച്ചിയിൽ കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി

എറണാകുളം: കരിമുകളിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് ലൈന് കൈമാറിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ കൗൺസിലിങ് നൽകുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏകദേശം 10.30ഓടെയാണ് കരിമുകൾ സ്വദേശിയായ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് രാത്രി 12.10ഓടെ കരിമുകൾ–ബ്രഹ്മപുരം റോഡിലേക്ക് കുട്ടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതിനുശേഷം കുട്ടി […]
Read more

കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളിൽ കണ്ടെത്തി

ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ അവശനിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കാട്ടിനകത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ധന്യയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് അവരെ കാട്ടിനുള്ളിലെ കുടിലിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. അവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ധന്യ വീടു വിട്ടിറങ്ങിയതാകാമെന്നാണ് […]
Read more

കോട്ടയം മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

​കോട്ടയം: ​കോട്ടയം മെഡിക്കൽ കോളേജ് ബി.എസ്.സി നഴ്സിങ് ഒന്നാം വർഷ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് സ്വദേശിയായ വിഷ്ണു തീർത്ഥയെ (20) ആണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. ആർപ്പുക്കരയിലുള്ള ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു വിഷ്ണു. ഇന്നലെ പകൽ സമയം വീട്ടിലുണ്ടായിരുന്ന ഇദ്ദേഹത്തെ ഉച്ചയ്ക്ക് ശേഷമാണ് കാണാതാകുന്നത്. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിഷ്ണു താമസിക്കുന്ന വീടിന്റെ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ വിഷ്ണുവിനെ കാണാതായ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ വടകര സ്വദേശി വിഷ്ണുവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കർണാടക കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലായി പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന തുടരുന്നു. സിസിടിവി ദൃശ്യങ്ങളും വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ചുവരികയാണ്. ബേക്കൽ ഭാഗത്തുവെച്ചാണ് വിഷ്ണുവിന്റെ ഫോൺ അവസാനമായി സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് മുമ്പ് അദ്ദേഹം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു. വടകര ബസ് സ്റ്റാൻഡിൽ […]
Read more

മസ്‌കറ്റിൽ 15 വയസുകാരിയെ കാണാതായി; കണ്ടെത്താൻ പൊതുജനസഹായം തേടി ഒമാൻ പൊലീസ്

മസ്‌കറ്റ്: മസ്‌കറ്റിലെ ബൗഷർ വിലായത്തിൽ പെൺകുട്ടിയെ കാണാതായതായി റിപ്പോർട്ട്. മസ്‌കറ്റിലെ അല്‍ ഘുബ്ര പ്രദേശത്തുനിന്നും ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന 15 വയസുകാരിയെയാണ് കാണാതായത്. റോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ​വീടുവിട്ട് പുറത്തിറങ്ങിയ പെൺകുട്ടി ഇതുവരെ തിരികെ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ […]
Read more
Advertisement
WhiteswanTV Footer