Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെ കുറിച്ച് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രധാന പ്രവർത്തനങ്ങൾ നിർവഹിച്ചത് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനായി കാണുന്നില്ലെന്നും, എന്നാൽ ആരാണ് ഏറ്റവും യോഗ്യൻ എന്നതിൽ താൻ അഭിപ്രായപ്പെടില്ലെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ കൂടുതൽ സജീവമായത് ടെലിവിഷൻ ചർച്ചകളിലാണെന്നും, രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ചാൽ കോൺഗ്രസിലെ എല്ലാവർക്കും […]
Read more

വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ വിമർശനം. എസ്എന്‍ഡിപിയെ സഹായിക്കാൻ കേരളം ഭരിച്ച ഒരു സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറിയെന്നും രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നീതി എന്ന് […]
Read more

മദ്യപാന തർക്കം കൊലപാതകത്തിൽ കലാശിച്ചു; സുഹൃത്ത് അറസ്റ്റിൽ

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സുഹൃത്തിന്റെ മർദനമേറ്റ് വയലുങ്കൽ സ്വദേശി രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ ചക്കക്കാനം വള്ളോപ്പള്ളി സ്വദേശി സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് രാഹുലിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കിയാണ് സജയൻ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിവേഗം പിടികൂടുകയായിരുന്നു. സംഭവസ്ഥലത്ത് കൂടുതൽ […]
Read more

അപൂർവ കാഴ്ചയായി ഒരു വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ; ഒപ്പം കൂമ്പില്ലാത്ത മറ്റൊരു വാഴയും

​നെടുങ്കണ്ടം:പ്രകൃതിയിലെ അത്ഭുതക്കാഴ്ചകൾക്ക് സാക്ഷിയായി ചെമ്മണ്ണാർ മാവറസിറ്റി. സ്വദേശിയായ പുല്ലുവട്ടത്ത് സിബി ജോർജിന്റെ കൃഷിയിടത്തിലാണ് ഒരേസമയം കൗതുകകരമായ രണ്ട് പ്രതിഭാസങ്ങൾ ദൃശ്യമായത്. ഒരു നേന്ത്രവാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഇതിൽ പ്രധാനം. ഏകദേശം മൂന്നാഴ്ച പ്രായമുള്ള ഈ വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞത് കഴിഞ്ഞ ദിവസമാണ് സിബിയുടെ ശ്രദ്ധയിൽപ്പെട്ടത്. ​വിസ്മയങ്ങൾ അവിടെയും തീരുന്നില്ല; ഇതേ കൃഷിയിടത്തിൽ തന്നെ കൂമ്പില്ലാത്ത മറ്റൊരു നേന്ത്രവാഴക്കുലയും ഉണ്ടായിട്ടുണ്ട്. പരമ്പരാഗത കർഷകനായ സിബി തന്റെ തോട്ടത്തിൽ ഇടവിളയായാണ് വാഴക്കൃഷി നടത്തുന്നത്. പ്രത്യേകിച്ച് രാസവളങ്ങളോ […]
Read more

‘വനവാസം’ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ഇടുക്കി: യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കില്ലെങ്കിൽ രാഷ്ട്രീയ ‘വനവാസത്തിന്’ പോകുമെന്ന് മുമ്പ് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ‘വനവാസം’ എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. വാഗമണിലെ റിസോർട്ടാണ് ശനിയാഴ്ച രാവിലെ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗങ്ങളിലാണ് യുഡിഎഫിന് മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമെന്ന സതീശന്റെ പ്രഖ്യാപനം ശ്രദ്ധേയമായത്. ഈ പ്രസ്താവന പിന്നീട് പല വേദികളിലും അദ്ദേഹം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ആഴ്ചകൾ ബാക്കിയിരിക്കെ […]
Read more

അകലെ കത്തുന്ന യുദ്ധം;പ്രതിസന്ധിയിൽ തൊടുപുഴയിലെ ഹോട്ടൽ മേഖല

​തൊടുപുഴ: ലോകത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന യുദ്ധങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു. പെട്രോൾ വില വർധനവിനെയും ആഗോള പ്രതിസന്ധികളെയും നിസ്സാരമായി കണ്ടിരുന്നവർക്ക് മുന്നിൽ ജീവിതച്ചെലവുകൾ വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ഗ്രാമങ്ങളിലെ ഇടവഴികളിൽ പോലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായി കടകൾ തേടിയിറങ്ങുന്നവർക്ക് നിരാശയാണ് ഫലം. നഗരങ്ങളിലെ വലിയ ഹോട്ടലുകൾ മുതൽ നാട്ടിൻപുറങ്ങളിലെ തട്ടുകടകൾ വരെ പൂട്ടിക്കിടക്കുന്ന കാഴ്ചയാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നത്. ​പാചകവാതകത്തിനുണ്ടായ കടുത്ത ക്ഷാമമാണ് […]
Read more

അഞ്ചുനാട് കോളേജിൽ തീപിടുത്തം; അധ്യാപകരും വിദ്യാർഥികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: കാന്തല്ലൂരിലെ അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിനു ചുറ്റും കാട്ടുതീ പടർന്നു. സമയോചിതമായ ഇടപെടലിലൂടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വലിയ ദുരന്തം ഒഴിവാക്കി. കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജാണിത്. തീ പടർന്ന സമയത്ത് 150-ൽ അധികം പേർ കോളേജിനുള്ളിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റും തീ പടർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഉച്ചഭക്ഷണ സമയമായിരുന്നു സംഭവം. ഒന്നരമണിയോടെ പ്രിൻസിപ്പൽ ശ്രീകുമാറിനും വയർ കരിയുന്ന ഗന്ധം അനുഭവപ്പെട്ടു. പുറത്തേക്കിറങ്ങി പരിശോധിച്ചപ്പോൾ ഓഫീസിന് പിന്നിൽ നിന്ന് പുക […]
Read more

കുടുംബത്തർക്കം; യുവാവിനെ ബന്ധു കുത്തി കൊലപ്പെടുത്തി

ഇടുക്കി: കഞ്ഞിക്കുഴിയിൽ ചുരുളിപ്പതാൽ മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കൽ വീട്ടിൽ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രാജന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനൂപ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കഴിഞ്ഞ് രക്ഷപ്പെട്ട അനൂപിനെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പോലീസ് പിടികൂടി. രാജന്റെ മൃതദേഹം ഇപ്പോൾ […]
Read more

ഗോത്രവർഗ്ഗ പഞ്ചായത്തിൽ വൻ റേഷൻ കൊള്ള; 64,000 കിലോ അരി തട്ടി

ഇടുക്കി: ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വൻ റേഷൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനെത്തിച്ചിരുന്ന ഏകദേശം 64,000 കിലോ അരിയാണ് കാണാതായത്. പ്രദേശവാസികൾക്ക് റേഷൻ കടകളിൽ അരി ലഭിക്കാത്തതായി പരാതി ഉയർന്നതിനെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രേഖകൾ പ്രകാരം ഏകദേശം 65,000 കിലോ അരി ഉണ്ടായിരിക്കേണ്ടിടത്ത് വെറും 5,000 കിലോ മാത്രമാണ് കണ്ടെത്തിയത്. ഇടമലക്കുടി ദുർഘടമായ പ്രദേശമായതിനാൽ ഇവിടുത്തെ ജനങ്ങൾ ഭക്ഷണത്തിനായി പ്രധാനമായും റേഷൻ […]
Read more

കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; തൊഴിലാളി മരിച്ചു

ഇടുക്കി: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. ആനച്ചാൽ സമീപം ചെങ്കുളം പ്രദേശത്താണ് സംഭവം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്. ആഴമുള്ള കിണറ്റിൽ ഇറങ്ങിയ ഉടൻ ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഏറെ ശ്രമത്തിനൊടുവിൽ കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer