തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റുമായി എംഎൽഎ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ അച്ചടക്ക നടപടി പിൻവലിക്കാമെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ കേസ് പിൻവലിച്ചതെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി.
എംഎൽഎ കേസ് പിൻവലിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടികളും പിൻവലിച്ചത്. വിഷയത്തിലെ മറ്റ് കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും എം.എം. ഹസ്സൻ പറഞ്ഞു.


