അഹമ്മദാബാദ്: ഇന്ത്യന്‍ പേസ് കുന്തുമുനകളിലൊരാളായ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ടി20 മത്സരങ്ങളില്‍ തുടരും. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഷമി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇനിയും ഇന്ത്യൻ ടീമിലിടം കിട്ടില്ലെന്ന ബോധ്യത്തിലാണ് വിരമിക്കൽ.
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 64 മത്സരങ്ങള്‍ കളിച്ച ഷമി, 27.71 ശരാശരിയില്‍ 6 തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2023ല്‍ ഓവലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് പേസർമാരിൽ ഒരാളായാണ് ഷമിയുടെ പടിയിറക്കം.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അതേദിവസത്തില് തന്നെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ആദ്യമത്സരത്തില്‍ തന്നെ 118 റണ്‍സിന് 9 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു; ഷമിയുടെ കരിയറിലെ തന്നെ മികച്ച ബൗളിങ് പ്രകടനമായി തുടര്‍ന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശമണ്ണിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റ് നേട്ടങ്ങളില്‍ നാലെണ്ണവും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു.


