Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

14 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ; 123 രൂപയുടെ പ്രതിമാസ പ്ലാനുമായി ജിയോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊബൈൽ റീചാര്‍ജിനായി ഇനി അധികം പണം മുടക്കേണ്ട. 123 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുമായി ജിയോ. പ്രധാനമായും ജിയോഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാൻ, 28 ദിവസത്തേക്ക് കോളിംഗ്, ഇന്‍റര്‍നെറ്റ് ഡാറ്റ, എസ്‌എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അധികം സ്ട്രീമിംഗോ ഗെയിമിംഗോ ഇല്ലാതെ, കോളുകൾക്കും സന്ദേശങ്ങൾക്കും ചെറിയ തോതിലുള്ള ഇന്റർനെറ്റ് ബ്രൗസിംഗിനും മാത്രം ഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ റീചാർജ്.റീചാർജ് ചെയ്യുന്നതിനുമുമ്പ്, പ്ലാനുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, ഡാറ്റ പരിധികൾ, വ്യവസ്ഥകൾ എന്നിവ പരിശോധിക്കേണ്ടതുണ്ട്.

28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്രതിദിനം 500MB അതിവേഗ ഡാറ്റ ലഭിക്കും. ഇതാണ് 28 ദിവസത്തിൽ 14gb ആകുന്നത്. ദിവസേനയുള്ള അതിവേഗ ഡാറ്റ പരിധി കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും. ലോക്കൽ, എസ്ടിഡി നമ്പറുകളിലേക്ക് പരിധിയില്ലാത്ത കോളിംഗാണ് മറ്റൊരു സവിശേഷത. 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ഉപഭോക്താക്കൾക്ക് ആകെ 300 എസ്എംഎസ് സന്ദേശങ്ങൾ ലഭിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix