Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: പുനലൂരിൽ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ വാക്സിൻ കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

2025 ഏപ്രിൽ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപം വെച്ച് നിയയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവുണ്ടായെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix