വൈത്തിരി: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ അബ്ദുൾ ഹാദി റിയാസ് (25), കെ.കെ. നിഹാൽ (25), ഗൗതം ദിനേശ് (24) എന്നിവരാണ് അറസ്റ്റിലായത്. ലക്കിടിയിൽ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്.
വാഹനം നിർത്തി നിൽക്കുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ടതോടെ സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. അബ്ദുൾ ഹാദി റിയാസിന്റെ പാന്റിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച നിലയിൽ 2.95 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.
വൈത്തിരി സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും.




