Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം; ഡൽഹി എ.സി.പി. മനസ്വി വസിഷ്ഠയ്ക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: അപ്രതീക്ഷിത സ്ഥലംമാറ്റത്തിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത് പരസ്യമായി പ്രതിഷേധിച്ച എ.സി.പി. മനസ്വി വസിഷ്ഠയ്ക്ക് സസ്പെൻഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നായിരുന്നു മനസ്വി വസിഷ്ഠയെ സ്ഥലംമാറ്റിയത്. ഇതിനെതിരെയാണ് ഇന്നലെ എ.സി.പി. പരസ്യമായി പ്രതിഷേധിച്ചത്.

മനസ്വി വസിഷ്ഠ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. പരാതി നൽകാനായി ഷഹ്ദാര പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകൻ ലളിത് ബൻസാലിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് അഭിഭാഷകർ രംഗത്തെത്തിയതോടെയാണ് മനസ്വി വസിഷ്ഠയെയും എസ്.എച്ച്.ഒ. അരുണ്‍കുമാറിനെയും സ്ഥലംമാറ്റിയത്.

എന്നാൽ സ്ഥലംമാറ്റ നടപടി അന്യായമാണെന്ന് ആരോപിച്ചാണ് പൊലീസുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുതിർന്ന ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്നും ഗുണ്ടായിസം കാണിക്കുന്ന അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അഭിഭാഷകരുടെ സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നാണ് പ്രധാന ആരോപണം. തെറ്റൊന്നും ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ഏകപക്ഷീയമായ നടപടിയാണ് മേലധികാരികൾ സ്വീകരിച്ചതെന്നും തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും പൊലീസുകാർ ആരോപിച്ചു. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ പഴയ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

ഡൽഹി പൊലീസിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സേനാംഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കും അന്തസ്സിനുമായി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നേരിട്ട് പ്രതിഷേധിക്കുന്നത്.

നേരത്തെ, തീസ് ഹസാരി കോടതി സമുച്ചയത്തിൽ അഭിഭാഷകരും പൊലീസും തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടായപ്പോഴും പൊലീസുകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അന്നും അഭിഭാഷകർക്കെതിരെ നടപടിയെടുക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചെന്നായിരുന്നു പൊലീസുകാരുടെ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix